പീഡനത്തിനിരയായ യതീംഖാനയിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളെടുത്തു പ്രതികള്‍ ഭീഷണിപ്പെടുത്തായി പി കെ ശ്രീമതി എം പി

ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്താണ് പ്രതികള്‍ അതിക്രൂരമായ പീഡനം തുടര്‍ന്നതെന്ന് ശ്രീമതി പറഞ്ഞു. സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

പീഡനത്തിനിരയായ യതീംഖാനയിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളെടുത്തു പ്രതികള്‍ ഭീഷണിപ്പെടുത്തായി പി കെ ശ്രീമതി എം പി

വയനാട് യതീംഖാനയിലെ കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ അവരുടെ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായി പി കെ ശ്രീമതി എം പി. പെണ്‍കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്താണ് പ്രതികള്‍ അതിക്രൂരമായ പീഡനം തുടര്‍ന്നതെന്ന് ശ്രീമതി പറഞ്ഞു. സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നു സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കേസില്‍ ആറ് പ്രതികളാണുള്ളത്. യതീംഖാനയുടെ സമീപവാസികളായ ജുലൈബ്, ജുനൈസ്, നാസർ, റാഫി, അസ്ഹർ, മുസ്തഫ എന്നിവരെയാണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.


പോക്‌സോ ഉള്‍പ്പെടെ 11 കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വയനാട്ടിലെ യത്തീംഖാനയില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത ഏഴ് വിദ്യാര്‍ത്ഥിനികളെയാണ് ഇക്കഴിഞ്ഞ ജനുവരി മുതല്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്.

കുട്ടികളെല്ലാം തന്നെ ഏഴിലും എട്ടിലും പഠിക്കുന്നവരാണ്. ക്ലാസില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ സമീപത്തെ കടയിലേക്ക് വിളിച്ച് മിഠായി നല്‍കിയാണു പീഡനം തുടര്‍ന്നത്. വിദ്യാര്‍ത്ഥിനികളെ കൗണ്‍സിലിങ് നടത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 15 വയസില്‍ താഴെയുളളവരാണ് പീഡന്തിനിരയായ പെൺകുട്ടികൾ എല്ലാപേരും.

Read More >>