സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

വാളയാറില്‍ നാലാം ക്ലാസുകാരി മരിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരേ പോസ്‌കോ തയാറാക്കുമെന്നും പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. ഇതിനു വേണ്ടി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാളയാറില്‍ നാലാം ക്ലാസുകാരി മരിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരേ പോസ്‌കോ തയാറാക്കുമെന്നും പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. ഇതിനു വേണ്ടി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പിണറായി വിജയന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

സ്ത്രീസുരക്ഷ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്നും മുരളീധരന്‍ ആരോപിച്ചു.

Read More >>