പ്രതി ദൈവത്തിന്റെ പ്രതിനിധിയാണെന്നുള്ളതു വലിയ പ്രത്യേകതയാണ്: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ വൈദികനെ പരിഹസിച്ച് പിണറായി

വാളയാറിലെ സഹോദരങ്ങളുടെ മരണത്തിന് പിന്നില്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും പിണറായി പറഞ്ഞു. എല്ലാ പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പ്രതി ദൈവത്തിന്റെ പ്രതിനിധിയാണെന്നുള്ളതു വലിയ പ്രത്യേകതയാണ്: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ വൈദികനെ പരിഹസിച്ച് പിണറായി

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ദൈവത്തിന്റെ പ്രതിനിധിയാണെന്നതാണ് വലിയ പ്രത്യേകതയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതി എത്ര ഉന്നതനായിരുന്നാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തിര പ്രമേയത്തിനു നല്‍കിയ മറുപടിയിലാണ് പ്രതിയായ വൈദികനെ പരിഹസിച്ച് പിണറായിവിജയന്‍ രംഗത്തെത്തിയത്. വാളയാറിലെ സഹോദരങ്ങളുടെ മരണത്തിന് പിന്നില്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും പിണറായി പറഞ്ഞു. എല്ലാ പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.