ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവര്‍ ഒന്നാംതരം സാമൂഹ വിരുദ്ധര്‍; ഇവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നുമുഖ്യമന്ത്രി

കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവര്‍ ഒന്നാംതരം സാമൂഹ വിരുദ്ധര്‍; ഇവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നുമുഖ്യമന്ത്രി

കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യമന്ത്രി പിണറായിവിജയന്‍. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാലലൈംഗിക പീഡനത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.

Read More >>