സഹോദരന്റെ നീതിക്കുവേണ്ടി ഒറ്റയാള്‍പോരാട്ടം നടത്തുന്ന ശ്രീജിത്തിനു പിന്തുണയര്‍പ്പിച്ച് പാര്‍വതി; മുഖ്യമന്ത്രിക്കു നിവേദനം നല്‍കും

പൊലീസ് സേനക്കുള്ളിലെ അനാസ്ഥയാണ് ഒരു ചെറുപ്പക്കാരന് ഇത്തരമൊരു ഗതിവരാന്‍ കാരണം. സര്‍ക്കാര്‍ ഉത്തരവ് കൈമാറിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത ഡിജിപിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പാര്‍വതി നാരദ ന്യൂസിനോടു പറഞ്ഞു. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയേയും ജസ്റ്റിസ് നാരായണക്കുറുപ്പിനേയും മാനിക്കുന്നുണ്ടെങ്കില്‍, ഉത്തരവിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും പാര്‍വതി പറഞ്ഞു.

സഹോദരന്റെ നീതിക്കുവേണ്ടി ഒറ്റയാള്‍പോരാട്ടം നടത്തുന്ന ശ്രീജിത്തിനു പിന്തുണയര്‍പ്പിച്ച് പാര്‍വതി; മുഖ്യമന്ത്രിക്കു നിവേദനം നല്‍കും

സഹോദരനെ മര്‍ദ്ദിച്ചുകൊന്ന പൊലീസുകാരെ നിയമത്തിനു മുന്നിലെത്തിക്കുക എന്ന ആവശ്യവുമായി 453 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച് സാമൂഹിക പ്രവര്‍ത്തകയും നടിയുമായ പാര്‍വതി. ഇന്നു രാവിലെ ഏഴുമുതല്‍ ആരംഭിച്ച ഉപവാസം വൈകീട്ട് ഏഴുവരെ തുടരും. ശ്രീജിത്തിനെ തിരിഞ്ഞുനോക്കാത്ത ഭരണാധികാരികളുടേയും സര്‍ക്കാര്‍-പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവയുടെ ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാത്ത ഡിജിപിയുടേയും നിലപാടിനെ പാര്‍വതി രൂക്ഷമായി വിമര്‍ശിച്ചു.


പൊലീസ് സേനക്കുള്ളിലെ അനാസ്ഥയാണ് ഒരു ചെറുപ്പക്കാരന് ഇത്തരമൊരു ഗതിവരാന്‍ കാരണം. സര്‍ക്കാര്‍ ഉത്തരവ് കൈമാറിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത ഡിജിപിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പാര്‍വതി നാരദ ന്യൂസിനോടു പറഞ്ഞു. 38 ദിവസമായി നിരാഹാര സമരത്തിലാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയാണ് ഈ യുവാവ്. എന്തെങ്കിലും പറ്റിപ്പോയാല്‍ ആരുനോക്കും. അടിയന്തര പരിഹാരം ഇക്കാര്യത്തില്‍ ആവശ്യമാണ്. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് ഡിജിപി സ്വീകരിക്കുന്നത്.

പൊലീസ് കംപ്ലയിന്റ് അതോറിറ്റിയേയും ജസ്റ്റിസ് നാരായണക്കുറുപ്പിനേയും മാനിക്കുന്നുണ്ടെങ്കില്‍, ഉത്തരവിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും പാര്‍വതി പറഞ്ഞു. ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംഭവത്തില്‍ കുറ്റക്കാരെന്നു തെളിഞ്ഞ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിക്കും. അതിനുള്ള ഒപ്പുശേഖരണം നടത്തി നിവേദനം വൈകീട്ടോടെ തന്നെ മുഖ്യമന്ത്രിക്കു കൈമാറുമെന്നും പാര്‍വതി നാരദ ന്യൂസിനോട് വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഇളയ സഹോദരന്‍ ശ്രീജീവിനു നീതി ലഭ്യമാക്കാനായി രാപ്പകല്‍ ഭേദമന്യേ വെയിലും മഴയും തണുപ്പുംകൊണ്ട് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍
സമരം ചെയ്യുന്ന ശ്രീജിത്തിന്റെ ദുരവസ്ഥയെ പറ്റി നാരദ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു
. 2013 ല്‍ നടന്ന ഒരു മൊബൈല്‍ മോഷണക്കേസില്‍ പ്രതിയെന്നാരോപിച്ച് 2014 മെയ് മാസം അവസാനവാരം രാത്രി 11 നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിനെ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് കസ്റ്റഡിയില്‍വച്ച് വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യക്കു ശ്രമിച്ചെന്നും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്നും മെയ് 20നാണ് ശ്രീജിത്ത് അറിയുന്നത്. തുടര്‍ന്ന് പിറ്റേന്നുതന്നെ ശ്രീജീവ് മരണപ്പെടുകയും ചെയ്തു.

സഹോദരന്റെ ദുരൂഹമരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പട്ട് നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും പരാതി നല്‍കിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് കസ്റ്റഡിയില്‍വച്ച് യുവാവ് വിഷം കഴിച്ചെന്ന പൊലീസ് വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി മര്‍ദ്ദിച്ചവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. ശ്രീജിത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കംപ്ലയിന്റ് അതോറ്റിയുടെ അന്വേഷണം. എന്നാല്‍ കുറ്റക്കാരായ പൊലീസുകാരുടെ പേരുകള്‍ എണ്ണിയെണ്ണി പറഞ്ഞ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നടപടിക്കു ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെ ഒരു അനക്കവും കേസിലുണ്ടായിട്ടില്ല. നീതി ലഭ്യമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീജിത്ത്.