വൈദികന്റെ പീഡനം; സ്വരം കടുപ്പിച്ച് സിപിഐഎം; സഭ അന്വേഷണത്തിലിടപെടേണ്ടെന്ന് പി ജയരാജൻ

കുറ്റക്കാരനായ വികാരി ഫാദർ റോബിൻ വടക്കുംചേരിയെ അറസ്റ്റ് ചെയ്തയുടൻ വൈദിക ജോലികൾ ചെയ്യുന്നതിൽ നിന്നും വിലക്കിക്കൊണ്ട് മാനന്തവാടി അതിരൂപത രംഗത്ത് വന്നിരുന്നു. എന്നാൽ പീഡനം മൂടിവെക്കാൻ സഹായിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് തലശ്ശേരി അതിരൂപതക്ക് കീഴിലുള്ള ക്രിസ്തുരാജ് ആശുപത്രിക്കു നേരെ കേസെടുത്തതിനെത്തുടർന്ന് അതിരൂപത പൊലീസിന് നേരെ തിരിയുകയായിരുന്നു.

വൈദികന്റെ പീഡനം; സ്വരം കടുപ്പിച്ച് സിപിഐഎം; സഭ അന്വേഷണത്തിലിടപെടേണ്ടെന്ന് പി ജയരാജൻ

കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ സിപിഐഎം സ്വരം കടുപ്പിക്കുന്നു. പോലീസ് അന്വേഷണത്തിൽ ഇടപെടാനുള്ള തലശ്ശേരി അതിരൂപതയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.കുറ്റക്കാരനായ വികാരി ഫാദർ റോബിൻ വടക്കുംചേരിയെ അറസ്റ്റ് ചെയ്തയുടൻ വൈദിക ജോലികൾ ചെയ്യുന്നതിൽ നിന്നും വിലക്കിക്കൊണ്ട് മാനന്തവാടി അതിരൂപത രംഗത്ത് വന്നിരുന്നു. എന്നാൽ പീഡനം മൂടിവെക്കാൻ സഹായിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് തലശ്ശേരി അതിരൂപതക്ക് കീഴിലുള്ള ക്രിസ്തുരാജ് ആശുപത്രിക്കു നേരെ കേസെടുത്തതിനെത്തുടർന്ന് അതിരൂപത പൊലീസിന് നേരെ തിരിയുകയായിരുന്നു.


പെൺകുട്ടിയുടെ കുടുംബം നൽകിയ വിവരങ്ങൾ അനുസരിച്ച് കുട്ടിക്ക് ചികിത്സ നല്കുകയാണുണ്ടായതെന്നും സഭാസ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസെടുക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി തലശ്ശേരി അതിരൂപത മുന്നോട്ടു വന്നിരുന്നു. ഇതിനു മറുപടിയായാണ് പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോലീസ് അന്വേഷണത്തിൽ ഇടപെടില്ലെന്ന് മുൻനിലപാടിന് വിരുദ്ധമാണ് സഭയുടെ ഇപ്പോഴത്തെ നിലപാടെന്ന് പി ജയരാജൻ ആരോപിക്കുന്നു. പോലീസ് നടപടികളെ ജയരാജൻ പൂർണമായും പിന്തുണക്കുകയും ചെയ്യുന്നുണ്ട്.

പോലീസ് സ്വീകരിച്ച നടപടികളിൽ സിപിഐഎം തൃപ്തരാണ്. സഭാസംവിധാനങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നതിൽ ഉന്നത സഭാ നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്. അന്വേഷണം റോബിനിൽ തന്നെ അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു സഭയ്ക്ക്. ഇതിനാലാണ് അറസ്റ്റ് നടന്നയുടൻ ഫാദർ റോബിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ സഭയെ പ്രേരിപ്പിച്ചതും.

കൊട്ടിയൂരിൽ ഫാദർ റോബിൻ മാനേജരായിരുന്ന സ്‌കൂൾ, നീണ്ടുനോക്കിയിലെ പള്ളി എന്നിവ കേന്ദ്രീകരിച്ച് സിപിഐഎം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പോലീസ് അന്വേഷണത്തിനെതിരെ സഭ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ സ്വരം കടുപ്പിക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്. ഇതിന്റെ സൂചനയായാണ് പി ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Read More >>