മുന്‍പേജില്‍ മുഴുവന്‍ പരസ്യവുമായി മെക്‌സിക്കന്‍ അപാരത ആഘോഷിച്ചു ദേശാഭിമാനി

പഴയ മഹാരാജാസ് കോളേജിന്റെ കഥപറയുന്ന പറയുന്ന അനൂപ് കണ്ണന്‍ നിര്‍മ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിനകത്തും പുറത്തുമായി 136 കോന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ക്കൂടി വന്‍ പ്രചരണമാണ് ചിത്രത്തിനായി നടക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും യൂടൂബില്‍ വന്‍ ഹിറ്റായിരുന്നു.

മുന്‍പേജില്‍ മുഴുവന്‍ പരസ്യവുമായി മെക്‌സിക്കന്‍ അപാരത ആഘോഷിച്ചു ദേശാഭിമാനി

മുന്നില്‍ ഫുള്‍പേജ് പരസ്യവുമായി 'ഒരു മെക്‌സിക്കന്‍ അപാരത' സിനിമയുടെ റിലീസ് ആഘോഷിച്ചു ദേശാഭിമാനി ദിനപത്രം. ഇന്നുമുതല്‍ ആ കൊടി പാറുന്ന കലാലയക്കാലം വീണ്ടും എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനി മുഴുവന്‍പേജ് പരസ്യം അച്ചടിച്ചിരിക്കുന്നത്.

പഴയ മഹാരാജാസ് കോളേജിന്റെ കഥപറയുന്ന പറയുന്ന അനൂപ് കണ്ണന്‍ നിര്‍മ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിനകത്തും പുറത്തുമായി 136 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ക്കൂടി വന്‍ പ്രചരണമാണ് ചിത്രത്തിനായി നടക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും യൂടൂബില്‍ വന്‍ ഹിറ്റായിരുന്നു.


കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നിരുന്നു. ചിത്രത്തില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേര്‍ത്തിട്ടുണ്ടെന്നും തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നതെന്നും വിഷ്ണുനാഥ് പറയുന്നു.https://www.youtube.com/watch?v=zOWobOpTjro