പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി നിയമസഭ; തോമസ് ഐസക് രാജിവയ്ക്കണമെന്ന് ആവശ്യം

ബജറ്റ് ചോര്‍ന്നതിലൂടെ അസാധാരണമായ ഒരു സാഹചര്യമാണ് സഭയില്‍ ഉണ്ടായിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈസാഹചര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ബജറ്റ് ചോര്‍ന്നതിലൂടെ അസാധാരണമായ ഒരു സാഹചര്യമാണ് സഭയില്‍ ഉണ്ടായിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈസാഹചര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ ചോദ്യോത്തരവേള റദ്ദാക്കാനാകില്ലെന്നും ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്നും സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെ അറിയിക്കുകയായിരുന്നു.

Read More >>