സൈന്യത്തിനോടു പ്രതിബദ്ധത ബിജെപിക്കു മാത്രം; പാക് അധീന കാശ്മീരിലെ മിന്നലാക്രമണം ചോദ്യം ചെയ്തത് തെറ്റ്: മോദി

മുന്‍ യുപിഎ സര്‍ക്കാര്‍ ഒരു റാങ്ക് ഒരു പെന്‍ഷനു വേണ്ടി മാറ്റിവെച്ചത് വെറും 500 കോടി രൂപമാത്രമാണ്. ഞങ്ങള്‍ 1200 കോടി രൂപയാണ് രാജ്യത്തെ മുതിര്‍ന്ന സൈനികര്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്നും മോദിപറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിക്കാരായതിനാലാണ് നോട്ട് നിരോധനത്തെ എതിര്‍ത്തതെന്നും മോദി ആരോപിച്ചു.

സൈന്യത്തിനോടു പ്രതിബദ്ധത ബിജെപിക്കു മാത്രം; പാക് അധീന കാശ്മീരിലെ മിന്നലാക്രമണം ചോദ്യം ചെയ്തത് തെറ്റ്: മോദി

ബിജെപിക്കു മാത്രമാണ് ഇന്ത്യന്‍ സൈന്യത്തോട് പ്രതിബദ്ധതയുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സൈന്യത്തേയും സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ചോദ്യം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള മറുപടിയായാണ് യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. നിര്‍ഗുണരും അഴിമതിക്കാരുമായ സമാജ് വാദി പാര്‍ട്ടി യുപിയിലെ സ്ത്രീ സുരക്ഷയ്ക്കായി ഒന്നുംചെയ്യുന്നില്ലെന്നും മോദി ആരോപിച്ചു.

മുന്‍ യുപിഎ സര്‍ക്കാര്‍ ഒരു റാങ്ക് ഒരു പെന്‍ഷനു വേണ്ടി മാറ്റിവെച്ചത് വെറും 500 കോടി രൂപമാത്രമാണ്. ഞങ്ങള്‍ 1200 കോടി രൂപയാണ് രാജ്യത്തെ മുതിര്‍ന്ന സൈനികര്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്നും മോദിപറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിക്കാരായതിനാലാണ് നോട്ട് നിരോധനത്തെ എതിര്‍ത്തതെന്നും മോദി ആരോപിച്ചു.

പാകിസ്താന്‍ അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണം ചോദ്യം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും ദേശീയ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്ന ഈ ആരോപണം അവര്‍ക്ക് നാണക്കേടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാര്‍ച്ച് എട്ടിനാണ് യുപിയിലെ അവസാനഘട്ട വോട്ടെടുപ്പ്.

Read More >>