ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓ പനീര്‍ശെല്‍വം നിരാഹാരസമരം ചെയ്യുന്നു

ജയലളിത മരിച്ചിട്ട് 90 ദിവസങ്ങൾ കഴിഞ്ഞിട്ടും അവരുടെ മരണത്തിനെക്കുറിച്ചുള്ള സംശയങ്ങൾ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. പനീർശെൽ വത്തിനും ശശികലയ്ക്കും ഇടയിൽ ഉണ്ടായ അധികാരവടം വലിയിൽ അണ്ണാ ഡിഎംകെ രണ്ടായി പിളർന്ന ശേഷം ഓപീഎസ് പക്ഷം ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വരുകയായിരുന്നു.

ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓ പനീര്‍ശെല്‍വം നിരാഹാരസമരം ചെയ്യുന്നു

അന്തരിച്ച തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങൾ ഓ പനീർശെൽ വത്തിന്റെ നേതൃത്വത്തിൽ നിരാഹാരസമരം. ചെന്നൈ ഉൾപ്പടെയുള്ള 36 സ്ഥലങ്ങളിലാണ് നിരാഹാരസമരം ചെയ്യുന്നത്.

ജയലളിത മരിച്ചിട്ട് 90  ദിവസങ്ങൾ കഴിഞ്ഞിട്ടും അവരുടെ മരണത്തിനെക്കുറിച്ചുള്ള സംശയങ്ങൾ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. പനീർശെൽവത്തിനും ശശികലയ്ക്കും ഇടയിൽ ഉണ്ടായ അധികാരവടം വലിയിൽ അണ്ണാ ഡിഎംകെ രണ്ടായി പിളർന്ന ശേഷം ഓ പി എസ് പക്ഷം ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വരുകയായിരുന്നു.


പനീർശെൽ വം ഇടക്കാലമുഖ്യമന്ത്രി ആയിരുന്നപ്പോൾ ജയലളിതയുടെ മരണത്തിക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് ശശികല പക്ഷക്കാരനായ എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതോടെ അന്വേഷണ കമ്മീഷന്റെ കാര്യം വിസ്മരിക്കപ്പെട്ടു.

ഇതിനിടെ ഡൽഹി എയിംസിൽ നിന്നും മെഡിക്കൽ റിപ്പോർട്ടും അപ്പോളോ ആശുപത്രിയിൽ നിന്നുമുള്ള റിപ്പോർട്ടും വാങ്ങി അതിനെ അടിസ്ഥാനപ്പെടുത്തി സർക്കാർ അറിയിപ്പ് പുറത്തിറക്കി. എന്നാൽ അതിലും അവ്യക്തമായ വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ജയലളിതയുടെ മരണത്തിനെപ്പറ്റിയുള്ള സംശയങ്ങൾ ബാക്കിയാകുകയും ചെയ്തു.

കാര്യങ്ങൾ ഇത്തരത്തിൽ ആയപ്പോഴാണ് പനിർശെൽവവും സംഘവും നിരാഹാരസമരത്തിനിറങ്ങിയത്. എഴുമ്പൂർ രാജരത്തിനം സ്റ്റേഡിയത്തിലാണ് ഓ പി എസ് നിരാഹാരമിരിക്കുന്നത്.

Read More >>