മലേഷ്യന്‍ പൗരന്മാര്‍ രാജ്യം വിട്ടു പോകുന്നതു വിലക്കി ഉത്തര കൊറിയ

പ്യോങ്‌യാങും കോലാലംപൂരും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കിം ജോങ് നാമിന്‌റെ വധവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. മരിച്ചത് കിം ജോങ് നാം ആണെന്ന് ഉത്തര കൊറിയ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മലേഷ്യ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്് കിം ജോങ് ഉന്നിനെ ചൊടിപ്പിച്ചിട്ടുണ്ട്.

മലേഷ്യന്‍ പൗരന്മാര്‍ രാജ്യം വിട്ടു പോകുന്നതു വിലക്കി ഉത്തര കൊറിയ

കിം ജോങ്-നാമിൻ്റെ വധവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയും മലേഷ്യയും തമ്മിലുള്ള അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് മലേഷ്യന്‍ പൗരന്മാര്‍ രാജ്യം വിട്ട് പോകുന്നത് വിലക്കി ഉത്തര കൊറിയ ഉത്തരവിറക്കി.

'മലേഷ്യയുമായുള്ള പ്രശ്‌നം തീരുന്നത് വരെ ഉത്തര കൊറിയയിലുള്ള എല്ലാ മലേഷ്യക്കാരേയും രാജ്യം വിട്ടു പോകുന്നത് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നു'- ഉത്തര കൊറിയന്‍ വിദേശമന്ത്രാലയത്തിനെ ഉദ്ദരിച്ച് കൊറിയ സെൻട്രല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.


പ്യോങ്‌യാങും കോലാലംപൂരും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കിം ജോങ് നാമിൻ്റെ വധവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. മരിച്ചത് കിം ജോങ് നാം ആണെന്ന് ഉത്തര കൊറിയ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മലേഷ്യ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് കിം ജോങ് ഉന്നിനെ ചൊടിപ്പിച്ചിട്ടുണ്ട്.

മലേഷ്യന്‍ പൗരന്മാരെ ഫലത്തില്‍ ബന്ദികളാക്കുന്ന ഉത്തര കൊറിയയുടെ നീക്കം പുതിയ അസ്വാരസ്യങ്ങള്‍ക്കു വഴിയൊരുക്കും