വിവാഹിതയാണോ? കോളേജിൽ പ്രവേശനമില്ല; വിവാദമാകുന്ന തെലങ്കാന തീരുമാനം

വിവാഹിതരുടെ ഭർത്താക്കന്മാർ ഇടയ്ക്കിടെ സന്ദർശിക്കുന്നത് അവിവാഹിതരുടെ പഠനത്തെ ബാധിക്കാതിരിക്കാനാണ് തീരുമാനം എന്ന് അധികൃതർ പറയുന്നു. ബാലവിവാഹം തടയുന്നതിനു വേണ്ടി കൂടിയാണ് പുതിയ തീരുമാനം എന്നും അവർ പറയുന്നു.

വിവാഹിതയാണോ? കോളേജിൽ പ്രവേശനമില്ല; വിവാദമാകുന്ന തെലങ്കാന തീരുമാനം

തെലങ്കാനയിലെ വിമൺസ് റസിഡൻഷ്യൽ കോളേജുകളിൽ അവിവാഹിതരായവർ മാത്രം പഠിച്ചാൽ മതിയെന്ന് സംസ്ഥാന സർക്കാർ. പെൺകുട്ടികൾക്കായി 23 റസിഡൻഷ്യൽ കോളേജുകളാണ് തെലങ്കാനയിൽ ഉള്ളത്. നിലയിൽ 4000 വിവാഹിതരായ വിദ്യാർഥിനികൾ ഇത്തരം കോളേജുകളിൽ വിദ്യാഭ്യാസം തുടരുന്നുണ്ട്.

പ്രതിവർഷം 280 വിദ്യാർഥിനികൾക്കാണ് കോളേജിൽ ഇടമുള്ളത്. അവർക്ക് വിദ്യാഭ്യാസവും ഭക്ഷണവുമുൾപ്പടെയുള്ള സൗകര്യങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. 75% സീറ്റുകൾ പട്ടികജാതിക്കാർക്കും ബാക്കിയുള്ള 25% പട്ടികവർഗം, പിന്നോക്കവിഭാഗം, ജനറൽ വിഭാഗം എന്നിവർക്കായി നീക്കി വച്ചിരിക്കുന്നു.


വിവാഹിതരായ വിദ്യാർഥിനികൾക്ക് പ്രവേശനം ഇനിയില്ലെന്നാണ് തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി അറിയിക്കുന്നത്. വിവാഹിതരുടെ ഭർത്താക്കന്മാർ ഇടയ്ക്കിടെ സന്ദർശിക്കുന്നത് അവിവാഹിതരുടെ പഠനത്തെ ബാധിക്കാതിരിക്കാനാണ് തീരുമാനം എന്ന് അധികൃതർ പറയുന്നു. ബാലവിവാഹം തടയുന്നതിനു വേണ്ടി കൂടിയാണ് പുതിയ തീരുമാനം എന്നും അവർ പറയുന്നു.

എന്തായാലും ഈ തീരുമാനത്തിനെതിരെ ആക്റ്റിവിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വിവാഹിതരായവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. തെലങ്കാനയിലെ ഗ്രാമ/നഗര പ്രദേശങ്ങളിൽ ബാലവിവാഹം ധാരാളം നടക്കുന്നതുകൊണ്ട് വിവാഹിതരായ സ്ത്രീകൾക്ക് വിദ്യാഭ്യാസം തടയുന്നതിൽ ന്യായമില്ലെന്നും അവർ പറയുന്നു.