ഫോബോസുമായുള്ള കൂട്ടിയിടിയിൽ നിന്നും മാവെൻ ഓടി രക്ഷപ്പെട്ടു

ചൊവ്വയെ ദീർഘവൃത്താകൃതിയിൽ വലം വയ്ക്കുന്ന മാവെൻ വർഷത്തിൽ പലപ്രാവശ്യം ഫോബോസുമായി കണ്ടുമുട്ടാറുണ്ട്. ചിലപ്പോൾ ഇത്തരം കണ്ടുമുട്ടലുകൾ നേർക്കുനേർ ആകാനും കൂട്ടിയിടി സംഭവിക്കാനും സാധ്യതയുണ്ട്.

ഫോബോസുമായുള്ള കൂട്ടിയിടിയിൽ നിന്നും മാവെൻ ഓടി രക്ഷപ്പെട്ടു

ചൊവ്വ ഗ്രഹത്തിനെക്കുറിച്ച് പഠിക്കാൻ നാസ അയച്ച മാവെൻ ബഹിരാകാശപേടകം അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസുമായുള്ള കൂട്ടിയിടിയിൽ നിന്നാണ് മാവെൻ ഒഴിവായത്. അപൂർവ്വമായിട്ടേ ഇത്തരം കൂട്ടിയിടികൾക്ക് സാധ്യതയുണ്ടാകാറുള്ളൂ.

രണ്ട് വര്‍ഷത്തിലേറെയായി മാവെൻ ചൊവ്വയെ വലം വയ്ക്കാൻ തുടങ്ങിയിട്ട്. ഗ്രഹത്തിന്റെ ഉപരിതലത്തെ അന്തരീക്ഷവും സൂര്യനുമായുള്ള ഇടപെടലുകളും സൗരക്കാറ്റുമെല്ലാമാണ് മാവെൻ പ്രധാനമായും പഠനവിഷയമാക്കിയിട്ടുള്ളത്.


ചൊവ്വയെ ദീർഘവൃത്താകൃതിയിൽ വലം വയ്ക്കുന്ന മാവെൻ വർഷത്തിൽ പലപ്രാവശ്യം ഫോബോസുമായി കണ്ടുമുട്ടാറുണ്ട്. ചിലപ്പോൾ ഇത്തരം കണ്ടുമുട്ടലുകൾ നേർക്കുനേർ ആകാനും കൂട്ടിയിടി സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം അവസരങ്ങൾ മുൻകൂട്ടി കണ്ട് അപകടം ഒഴിവാക്കാനുള്ള നിരീക്ഷണസംവിധാനം, ജെറ്റ് പ്രൊപൽഷൻ ലാബോറട്ടറി എന്നിവ
നാസയ്ക്കുണ്ട്. മാവെനും ഫോബോസും കൂട്ടിയിടിക്കാനുള്ള സാധ്യത ഒരാഴ്ച മുൻപേ കണ്ടെത്തിയിരുന്നു.

മാർച്ച് ആറിന്‌ ഈ കൂട്ടിയിടി സംഭവിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഫോബോസിന്റെ വലിപ്പം കൂടിയാകുമ്പോൾ എന്തെങ്കിലും നടപടി എടുത്തില്ലെങ്കിൽ കൂട്ടിയിടി ഒഴിവാക്കാൻ പറ്റില്ലെന്ന അവസ്ഥയായിരുന്നു. മാവെനിലെ റോക്കറ്റ് മോട്ടോർ 0.4 മീറ്റർ പ്രവേഗത്തിൽ ജ്വലിപ്പിച്ചാണ് അപകടം ഒഴിവാക്കിയത്.

Story by