ഗുര്‍മേഹര്‍ കൗറിനെ ചിലര്‍ കരുവാക്കുകയായിരുന്നെന്ന് കിരണ്‍ റിജ്ജു; ബലാല്‍സംഗ ഭീഷണിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും കേന്ദ്ര മന്ത്രി

തങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഗുര്‍മേഹറിനെ ബലാല്‍സംഗം ചെയ്യുമെന്ന് എബിവിപി ഭീഷണി മുഴക്കിയിരുന്നു.

ഗുര്‍മേഹര്‍ കൗറിനെ ചിലര്‍ കരുവാക്കുകയായിരുന്നെന്ന് കിരണ്‍ റിജ്ജു; ബലാല്‍സംഗ ഭീഷണിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും കേന്ദ്ര മന്ത്രി

എബിവിപിയ്‌ക്കെതിരെ രംഗത്തുവന്ന ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി ഗുര്‍മോഹര്‍ കൗറിന് പിന്നില്‍ ചിലരുള്ളതായി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ആരോപിച്ചു. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിജ്ജു ഇത് പറഞ്ഞത്. ''ആരാണ് വെറും 20 വയസുകാരിയായ ഈ വിദ്യാര്‍ത്ഥിനിയുടെ മനസില്‍ വിഷം നിറയ്ക്കുന്നത്. ശക്തമായ ഒരു സായുധ സൈന്യം രാജ്യത്തിനെതിരേയുള്ള യുദ്ധം തടയുന്നു. ഇന്ത്യ ഒരു രാജ്യത്തേയും അങ്ങോട്ട് ആക്രമിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സൈന്യം ദുര്‍ബലമായപ്പോഴൊക്കെ രാജ്യത്തിന് നേരെ ആക്രണമുണ്ടായിട്ടുണ്ട്'' തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുന്ന റിജ്ജു നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.


ഇന്ത്യക്കും പാക്കിസ്താനുമിടയില്‍ സമാധാനം പുലരണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഗുര്‍മേഹറിന്റെ നടപടിയ്‌ക്കെതിരേയാണ് റിജ്ജുവിന്റെ പ്രസ്താവന. 'എന്റെ പിതാവിനെ കൊന്നത് പാക്കിസ്താനല്ല, യുദ്ധമാണ്' എന്ന പ്ലക്കാര്‍ഡും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ യുവതി ഉയര്‍ത്തിക്കാട്ടിയിരുന്നു. 'താനല്ല, തന്റെ ബാറ്റാണ് ട്രിപ്പിള്‍ സെഞ്ചുറി അടിച്ചതെന്ന്' പറഞ്ഞ് യുവതിയ്‌ക്കെതിരേ പരിഹാസവുമായി മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സേവാഗ് രംഗത്തെത്തിയിരുന്നു.

തങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഗുര്‍മേഹറിനെ ബലാല്‍സംഗം ചെയ്യുമെന്ന്് എബിവിപി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നതിനാല്‍ താനാ സംഭവം അറിഞ്ഞിട്ടില്ലെന്ന് റിജ്ജു പറഞ്ഞു. അതേസമയം ഗുര്‍മേഹറിനെതിരെ ബലാല്‍സംഗ ഭീഷണി മുഴക്കിയത് തീവ്ര ഇടതുപക്ഷ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവാവാണെന്നും റിജ്ജു ആരോപിച്ചിരുന്നു. എബിവിപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും നിരന്തര ഭീഷണിയെത്തുടര്‍ന്ന് ഗുര്‍മേഹര്‍ തന്റെ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ അവസാനിപ്പിച്ചിരുന്നു.

Read More >>