ഉത്തര്‍പ്രദേശ്, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; ഇനി മാര്‍ച്ച് 11ലേക്കുള്ള കാത്തിരിപ്പ്

മണിപ്പൂരില്‍ ആദ്യഘട്ടത്തില്‍ 38 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇന്നു 22 സീറ്റുകളിലേക്കായി 98 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങും മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയും ഏറ്റുമുട്ടുന്ന തൗബലാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ളത്.

ഉത്തര്‍പ്രദേശ്, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; ഇനി മാര്‍ച്ച് 11ലേക്കുള്ള കാത്തിരിപ്പ്

ഉത്തര്‍പ്രദേശ്, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ഇന്ന് അവസാന വിധിയെഴുത്ത്. യു.പി.യില്‍ ഗാസിപുര്‍, വാരാണസി, ജാന്‍പുര്‍, ചണ്ഡൗലി, മിര്‍സാപുര്‍, ബദോയി, സോനെഭദ്ര എന്നീ ജില്ലകളിലെ 40 മണ്ഡലങ്ങളിലേക്കാണ് ഏഴാംഘട്ടം തിരഞ്ഞെടുപ്പു നടക്കുന്നത്. മണിപ്പുരില്‍ അഞ്ച് ജില്ലകളിലും ഇന്നു അവസാനഘട്ടം നടക്കും.

മണിപ്പൂരില്‍ ആദ്യഘട്ടത്തില്‍ 38 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇന്നു 22 സീറ്റുകളിലേക്കായി 98 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങും മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയും ഏറ്റുമുട്ടുന്ന തൗബലാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ളത്.

ഉത്തര്‍പ്രദേശില്‍ ശ്രദ്ധാകേന്ദ്രം വാരണാസിയാണ്. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ ഇവിടെയുള്ള 40 സീറ്റുകളില്‍ 23 എണ്ണവും ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളാണ്.അത് എത്രത്തോളം അവര്‍ക്കു നിലനിര്‍ത്താന്‍ സാധിക്കുമെന്നുള്ളതാണ് ഉയരുന്നചോദ്യം.

സ്ഥാനാര്‍ഥികള്‍ മരിച്ച യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. അതോടെ അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകും. മാര്‍ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.