മാലദ്വീപ് സൗദിയ്ക്ക് ദ്വീപ് വിൽക്കുന്നു; ഇന്ത്യയ്ക്ക് ആശങ്ക

ഫാഫു എന്ന അറ്റോൾ ആണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. മാലദ്വീപ് പ്രസിഡന്റ് ആയ അബ്ദുള്ള യമീൻ ആണ് ദ്വീപ് വിൽക്കാനുള്ള നീക്കം നടത്തുന്നത്. സിറിയയിൽ യുദ്ധം ചെയ്യുന്ന മാലദ്വീപുകാരിൽ അധികവും ഫാഫു അറ്റോളിൽ നിന്നുമുള്ളവരാണെന്നതും മതതീവ്രവാദികളുടെ സാന്നിധ്യം ഇന്ത്യയുടെ അയൽപ്പക്കത്ത് നിറയാൻ ഇടയാക്കുമെന്നതും അത്ര സുഖമുള്ള വിവരമല്ല.

മാലദ്വീപ് സൗദിയ്ക്ക് ദ്വീപ് വിൽക്കുന്നു; ഇന്ത്യയ്ക്ക് ആശങ്ക

ഇന്ത്യയുടെ അയൽ രാജ്യമായ മാലദ്വീപ് തങ്ങളുടെ ഒരു ദ്വീപ് സൗദി അറേബ്യയ്ക്ക് വിൽക്കാനൊരുങ്ങുന്നത് ആശങ്കയുണർത്തുന്നു. ദ്വീപിൽ വഹാബിസം പ്രോൽസാഹിപ്പിക്കാൻ സൗദി ശ്രമിക്കുമെന്നതാണ് ആശങ്കയുടെ കാരണം. പതിനെട്ടാം നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് എന്ന മതപണ്ഠിതന്റെ ചിന്തകളാണ് വഹാബിസം എന്നറിയപ്പെടുന്നത്. മതതീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാനം വഹാബിസം ആണെന്നാണ് പറയപ്പെടുന്നത്.

ഫാഫു എന്ന അറ്റോൾ ആണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. മാലദ്വീപ് പ്രസിഡന്റ് ആയ അബ്ദുള്ള യമീൻ ആണ് ദ്വീപ് വിൽക്കാനുള്ള നീക്കം നടത്തുന്നത്. സിറിയയിൽ യുദ്ധം ചെയ്യുന്ന മാലദ്വീപുകാരിൽ അധികവും ഫാഫു അറ്റോളിൽ നിന്നുമുള്ളവരാണെന്നതും മതതീവ്രവാദികളുടെ സാന്നിധ്യം ഇന്ത്യയുടെ അയൽപ്പക്കത്ത് നിറയാൻ ഇടയാക്കുമെന്നതും അത്ര സുഖമുള്ള വിവരമല്ല.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുളാസീസ് അൽ സൗദ് ഉടനെ തന്നെ മാലദ്വീപ് സന്ദർശിക്കുമെന്നറിയുന്നു. മാലദ്വീപ് സർക്കാർ ആകട്ടെ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിൽ താല്പര്യമൊന്നും കാണിക്കുന്നില്ല. 2015 ഇൽ വരുത്തിയ ഭരണഘടനാഭേദഗതി വിദേശികൾക്ക് മാലദ്വീപിൽ സ്ഥലം വാങ്ങാൻ അനുവദിക്കുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കാത്ത ഒരു അയൽരാജ്യം കൂടിയാണ് മാലദ്വീപ്. മാലദ്വീപിന്റെ അഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടാറില്ലെങ്കിലും അവരുടെ പുതിയ നീക്കം നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. മാലദ്വീപ് തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കേ പ്രത്യേകിച്ചും.

മാലദ്വീപിനെ മറ്റു പല കാരണങ്ങളും നിരത്താനുണ്ടാകും. എല്ലാ വർഷവും 300 മാലദ്വീപുകാരായ വിദ്യാർഥികൾക്ക് സൗദി സ്കോളർഷിപ് നൽകുന്നുണ്ട്. 70% മാലദ്വീപുകാരും വഹാബിസത്തിനെ പിന്തുണയ്ക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

സൗദിയിൽ നിന്നും ഇസ്ലാമിക് അദ്ധ്യാപകരെ കൊണ്ടുവന്ന് മാലദ്വീപിലെ സ്കൂളുകൾ മദ്രസ്സകളാക്കാനാണ് നീക്കം എന്ന് മാൽദീവിയൻ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പറയുന്നു.

Read More >>