ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു: അവാര്‍ഡ് വിനായകന്‍ അര്‍ഹിക്കുന്നു; വിനായകന് കൊടുക്കണം

കട്ടലോക്കല്‍ ചിത്രമൊരുക്കി പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. വിനായകന്‍ അവാര്‍ഡ് അര്‍ഹിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു: അവാര്‍ഡ് വിനായകന്‍ അര്‍ഹിക്കുന്നു; വിനായകന് കൊടുക്കണം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മണിക്കൂറുകള്‍ മാത്രം ബാക്കിയാകുന്നു. കമ്മട്ടിപ്പാട്ടത്തിലെ ഗംഗയായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിനായകന്‍ മികച്ച നടന്‍ ആകണമെന്ന് ആഗ്രഹം പങ്കുവെച്ച് നിരവധി സിനിമാപ്രേമികളാണ് നവമാധ്യമങ്ങളില്‍ മുന്നോട്ടു വന്നത്. ഈ ആഗ്രഹം ഫേസ്ബുക്കില്‍ പരസ്യമായി പ്രഖ്യാപിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് കട്ടലോക്കല്‍ പടം ഒരുക്കി പ്രേക്ഷകരുടെ കയ്യടി നേടിയ ജനപ്രിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.


പ്രേക്ഷകരുടെ കണ്ണു നിറച്ച ഗംഗ അവാര്‍ഡില്‍ മുത്തമിട്ടാല്‍ അതൊരു ചരിത്രമാകും. മികച്ച നടനുള്ള അവാര്‍ഡ് ഇതു വരെ നായകകഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്ന് പതിവ് രീതിയ്ക്ക് അന്ത്യമാകും. കമ്മട്ടിപ്പാട്ടത്തില്‍ താനല്ല വിനായകനാണ് നായകന്‍ കഥപറച്ചിനലപ്പുറം ആ ചിത്രത്തില്‍ തനിയ്ക്ക് റോളില്ലെന്ന് ദുല്‍ഖാര്‍ സല്‍മാന്‍ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതും ഗംഗയുടെ മികവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ടെലിവിഷന്‍ അവാര്‍ഡുകളില്‍ വിനായകന്‍ ബോധപൂര്‍വ്വം തഴയപ്പെട്ടു. കലാഭവന്‍ മണി വിട പറഞ്ഞിട്ട് ഒരു വര്‍ഷം ഇന്നലെയാണ് തികഞ്ഞത്. സൂപ്പര്‍താരങ്ങള്‍ക്കു വേണ്ടി മണിയെ മാറ്റി നിര്‍ത്തിയ അവാര്‍ഡ് കമ്മിറ്റി വിനായകനോട് നീതി കാണിക്കുമോയെന്നാണ് മലയാള സിനിമാലോകം ഉറ്റു നോക്കുന്നത്.