“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു..”എത്രയെത്ര ശബ്ദങ്ങളാണ് നമ്മുക്ക് ചുറ്റും!

രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ചൂണ്ടിക്കാട്ടി ആക്രോശിക്കുന്ന ഇത്തരം ശബ്ദങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചും ശക്തിയാര്‍ജ്ജിച്ചും വരികയാണ്. ഇനിയെത്രകാലം കൂടിയുണ്ടാകും ഇത്തരം വര്‍ഗ്ഗ-വര്‍ണ്ണ വിദ്വേഷം എന്ന് പറയാനും കഴിയില്ല

“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു..”എത്രയെത്ര ശബ്ദങ്ങളാണ് നമ്മുക്ക് ചുറ്റും!

[caption id="attachment_84183" align="alignright" width="166"] ധാരാ സിംഗ്[/caption]

“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു...” ബജ്ര്രംഗ്ദള്‍ പ്രവര്‍ത്തകനായ ധാരാ സിംഗ് ക്രുദ്ധനായി അലറി വിളിച്ചു. എന്നിട്ട് ഇയാള്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറിയായ ഗ്രഹാം സ്റ്റേയിന്സിനെയും പത്തും ആറും വയസുള്ള അദ്ദേഹത്തിന്റെ മക്കളെയും വാഹനത്തില്‍ ഇട്ടു തീകൊളുത്തി ചുട്ടുകൊന്നു.

“ എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു...”

ബജ്ര്രംഗ്ദള്‍ പ്രവര്‍ത്തകനായ ധാരാ സിംഗ് ക്രുദ്ധനായി അലറി വിളിക്കുന്നു. എന്നിട്ട് ഇയാള്‍ ഒഡിഷയിലെ ഒരു ഗ്രാമത്തില്‍ ഇസ്ലാം മതവിശ്വാസിയായ തുണിക്കച്ചവടക്കാരന്‍ ഷെയ്ക്ക് റഹ്മാനിനെ ശാരീരികമായി ആക്രമിച്ചു അയാളുടെ രണ്ടു കൈകളും ച്ഛേദിച്ചുകളഞ്ഞു അഗ്നിക്കിരയാക്കി

“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു...” ഫ്രാന്‍സിന്റെ സ്വാതന്ത്ര്യത്തിനായി അലറി വിളിക്കുന്ന ലെ പെന്‍ അനുയായികള്‍ പറയുന്നു.

“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു..”
ഡച്ച്‌ വിമോചനനേതാവായ ഗീര്‍ട്ട് വില്‍ഡെര്സിന്റെ അനുഭാവികള്‍ പറയുന്നു.

“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു..” ട്രംപ് അനുകൂലികളായ നവീന നാസി പാര്‍ട്ടിയായ ഗോള്‍ഡന്‍ ഡോണിന്റെ വക്താക്കള്‍ പറയുന്നു.

“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു..” മോസ്ക്കോയില്‍ നിന്നും ഒരു റഷ്യക്കാരന്‍ പറയുന്നു. ട്രംപിന്റെ വാക്കുകള്‍ ഞാന്‍ അനുകരിക്കുന്നു എന്നാണ് പലരും പറഞ്ഞത്, പക്ഷെ ഇവ ഞാന്‍ വളരെക്കാലമായി ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒന്നാണ്.

“എന്റെ രാജ്യത്തില്‍ നിന്നും പുറത്തു പോകു..” അമേരിക്കയില്‍ വച്ചു ഒരു ഇന്ത്യക്കാരന് നേരെ വെടിയുതിര്‍ത്തപ്പോള്‍ ആദം പുരിന്ടന്‍ പറഞ്ഞതും ഇതാണ്.

ഇനി അറിയേണ്ടത് ഇതാണ്, ആദം പുരിന്ടനും ധാരാസിംഗിന്റെ അതേ വിധിന്യായമാകുമോ കോടതികള്‍ കല്‍പ്പിക്കുക?

ഒരാളുടെ വിശ്വാസത്തിലേക്ക് ബലാല്‍ക്കാരമായി വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും കടന്നുകയറുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും ഇതില്‍ ഒരാള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിനെ വലിയ ഒരു തെറ്റായി കാണാനാവില്ലായെന്നു വിലയിരുത്തിയ സുപ്രീംകോടതി ധാരാസിംഗിന്റെ ശിക്ഷയില്‍ ഇളവ് നല്‍കി. ധാരാ സിംഗിന്റെ ക്രൂരതയില്‍ കോടതി ന്യായം കണ്ടെത്തിയിരുന്നു.

അങ്ങനെയൊരു വിധിയാണോ അമേരിക്കയില്‍ കൊലചെയ്യപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറിന്റെ കാര്യത്തില്‍ അവിടുത്തെ കോടതി സ്വീകരിക്കുക എന്ന് കാത്തിരുന്നു അറിയണം. കുറഞ്ഞ വേതനവും കൂടുതല്‍ പ്രവര്‍ത്തി സമയവും നല്‍കി തങ്ങളുടെ രാജ്യത്തിന്റെ വരുമാനം കൈപ്പറ്റുന്നവരോടുള്ള ഒരു ജനതയുടെ അമര്‍ഷം മാത്രമാണ് ഇത് എന്ന് അമേരിക്കന്‍ കോടതിയും വിലയിരുത്തിയാല്‍?

അങ്ങനെ സംഭാവിക്കതെയിരിക്കട്ടെ..ആദം പുരിന്ടന്‍ കൊലപാതക കുറ്റം മാത്രം വിലയിരുത്തപ്പെട്ടു ന്യായം വിധിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. (വര്‍ഗ്ഗീയത അവിടെ പരാമര്‍ശിക്കപ്പെടാതെയിരിക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു..)

(Courtesy:Roy Daniels)