എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സ്ത്രീകളുടെ കാര്യമാണു 'ശരിയായ'തെന്ന് നടി ഖുശ്ബു

സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയത് പിണറായി സര്‍ക്കാറാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനെതിരായി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുയായിരുന്നു ഖുശ്ബു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതില്‍ ബിജെപിയുടെ പങ്കും ചെറുതല്ല. ഇന്ത്യയില്‍ മൂന്നുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലമടങ്ങ് വര്‍ധിച്ചതിന്റെ കാരണം ബിജെപി സര്‍ക്കാറിനാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സ്ത്രീകളുടെ കാര്യമാണു

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ സ്ത്രീകളുടെ കാര്യമാണ് അതിവേഗം 'ശരിയായ'തെന്ന് നടി ഖുശ്ബു. സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയത് പിണറായി സര്‍ക്കാറാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനെതിരായി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുയായിരുന്നു ഖുശ്ബു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതില്‍ ബിജെപിയുടെ പങ്കും ചെറുതല്ല. ഇന്ത്യയില്‍ മൂന്നുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലമടങ്ങ് വര്‍ധിച്ചതിന്റെ കാരണം ബിജെപി സര്‍ക്കാറിനാണ്. എഐസിസി അംഗംകൂടിയായ ഖുശ്ബു പറഞ്ഞു.


ആക്രമണം മൂടിവെയ്ക്കാതെ ശക്തമായ പോരാട്ടത്തിനിറങ്ങിയ നടിയെ അഭിനന്ദിക്കുന്നു. തൊഴിലിലേക്ക് തിരിച്ചുവരാനുള്ള നടിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സംശയാസ്പദമാണ്. സംഭവവുമായി സിപിഐഎമ്മിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അവരെ സംരക്ഷിക്കാനാണോ ഈ നിലപാടെന്നും സംശയിക്കുക സ്വാഭാവികമാണെന്നും ഖുശ്ബു ആരോപിച്ചു. പൊലീസ് സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സിപിഐഎമ്മിനെ വേണ്ടിയല്ലെന്നും അവര്‍ സൂചിപ്പിച്ചു.

Read More >>