വൈദികന്റെ പീഡനം: നവജാത ശിശുവിനെ കടത്തിയ വാഹനം കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിൽ നിന്ന് പൊലീസ് പിടികൂടി

കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ നിന്നും ശിശുവിനെ വയനാട് വൈത്തിരിയിലെ ഹോളി ഇൻഫന്റ് മേരി ഫോണ്ട്ലിങ് അനാഥാലയത്തിൽ എത്തിച്ച തമിഴ്‌നാട് രജിസ്‌ട്രേഷൻ മാരുതി ഈക്കോ വാനാണ് കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിൽ നിന്നും പൊലീസ് പിടികൂടിയത്.

വൈദികന്റെ പീഡനം: നവജാത ശിശുവിനെ കടത്തിയ വാഹനം കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിൽ നിന്ന് പൊലീസ് പിടികൂടി

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ കടത്താനുപയോഗിച്ച വാഹനം പൊലീസ് പിടികൂടി. കണ്ണൂർ ഇരിട്ടി കല്ലുമുട്ടിയിലെ ക്രിസ്തുദാസി കോൺവെന്റിൽ നിന്നുമാണ് ടിഎൻ-40-ജെ-983 റീജിസ്ട്രേഷൻ നമ്പറിലുള്ള മാരുതി ഈക്കോ വാൻ പേരാവൂർ സിഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ നിന്നും ഈ വാഹനത്തിലാണ് ശിശുവിനെ വയനാട് വൈത്തിരിയിലെ ഹോളി ഇൻഫന്റ് മേരി ഫോണ്ട്ലിങ് അനാഥാലയത്തിൽ എത്തിച്ചത്. കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റയാണ് വാഹനമോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


കുട്ടിയെ പീഡിപ്പിച്ച ഫാദർ റോബിൻ വടക്കുംചേരി വികാരിയായി ജോലി ചെയ്തിരുന്ന കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ ജീവനക്കാരി തങ്കമ്മ, തങ്കമ്മയുടെ മകളും കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ കന്യാസ്ത്രീയുമായ സിസ്റ്റർ ലിസ്‌മേരി എന്നിവരാണ് ശിശുവുമായി വാഹനത്തിൽ സഞ്ചരിച്ചതെന്നും െപാലീസ് കണ്ടെത്തിയിട്ടുണ്ട്.

സിസ്റ്റർ അനീറ്റ, സിസ്റ്റർ ലിസ്‌മേരി എന്നിവർക്ക് നേരെയും പോസ്കോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താനാണ് പോലീസ് നീക്കം. ഒളിവിലുള്ള പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്.

Read More >>