സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ചു മൂന്നു മരണം; മരിച്ചത് ഡ്രൈവറും യുകെജി വിദ്യാര്‍ത്ഥികളും

കുട്ടികളെയും കൊണ്ടുവരുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിക്കുകയായിരുന്നു. യുകെജി വിദ്യാര്‍ത്ഥികളായ ആന്‍ മരിയ ഷിജി, നയന ദിലീപ് എന്നി കുട്ടികളും ജീപ്പ് ഡ്രൈവര്‍ ജോസ് ജേക്കബുമാണ് മരിച്ചത്.

സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ചു മൂന്നു മരണം; മരിച്ചത് ഡ്രൈവറും യുകെജി വിദ്യാര്‍ത്ഥികളും

സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടച്ച് രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചു. എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. കൂത്താട്ടുകുളം മേരി ഗിരി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

കുട്ടികളെയും കൊണ്ടുവരുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിക്കുകയായിരുന്നു. യുകെജി വിദ്യാര്‍ത്ഥികളായ ആന്‍ മരിയ ഷിജി, നയന ദിലീപ് എന്നി കുട്ടികളും ജീപ്പ് ഡ്രൈവര്‍ ജോസ് ജേക്കബുമാണ് മരിച്ചത്.

അപകടത്തില്‍ 13 കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈക്കം ഇലഞ്ഞിഭാഗത്തുനിന്ന് വന്ന ജീപ്പ് പുതുവേലിയില്‍ വെച്ചാണ്് അപകടത്തില്‍ പെട്ടത്. അപകടം നടക്കുന്ന സമയം പ്രദേശത്ത് നേരിയ മഴയുണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു നാട്ടുകാര്‍ പറയുന്നു.

Read More >>