മാപ്പപേക്ഷയുമായി കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞർ; ഞങ്ങളും മനുഷ്യരാണെന്നത് പുരോഹിതരുടെ മുടന്തൻ ന്യായം 

കൊട്ടിയൂരിൽ വൈദികൻ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ സ്വയം വിമർശനവും ക്ഷമാപണവുമായി കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞരുടെ കൂട്ടായ്മ രംഗത്ത്. വൈദികർക്ക് ആത്മപരിശോധനയ്ക്കുള്ള ഊഴമാണിതെന്നും ഞങ്ങളും മനുഷ്യരാണ് എന്ന മുടന്തൻ ന്യായത്തിൽ നിന്ന് തടിയൂരാനാകില്ലെന്നും വൈദികർ ഭാരവാഹികളായ ദൈവശാസ്ത്രജ്ഞരുടെ കൂട്ടായ്മ വ്യക്തമാക്കുന്നു.

മാപ്പപേക്ഷയുമായി കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞർ; ഞങ്ങളും മനുഷ്യരാണെന്നത് പുരോഹിതരുടെ മുടന്തൻ ന്യായം 

കൊട്ടിയൂരിൽ ബാലികയെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ ക്ഷമാപണവും സ്വയം വിമർശനവും നടത്തി കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞ്ഞരുടെ  കൂട്ടായ്മ രംഗത്ത്. പതിനാറു വയസ്സുകാരിയായ പെൺകുട്ടിയേയും മാതാപിതാക്കളേയും കുറ്റപ്പെടുത്തുന്ന രീതിയിൽ  ചില വൈദികരും അല്‍മായരും പോസ്റ്റുകൾ എഴുതിയത് തീർത്തും അപലപനീയമാണെന്ന് കേരളാ തിയോളജിക്കൽ അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വൈദികർക്ക് ആത്മപരിശോധനയ്ക്കുള്ള ഊഴമാണിത്. ഞങ്ങളും മനുഷ്യരാണ് എന്ന മുടന്തൻ ന്യായത്തിൽ ആർക്കും തടിയൂരാനാകില്ല. സ്വയം തെറ്റുതിരുത്തന്നതിനു പകരം ഇരകളെ വീണ്ടും ക്രൂശിക്കുന്ന ഈ സമീപനം സുവിശേഷാത്മകമല്ലെന്നും ദൈവശാസ്ത്രജ്ഞരുടെ കൂട്ടായ്മ പറയുന്നു.


സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ അവഹേളിക്കുന്ന പരാമർശങ്ങളുമായി ശാലോം മാസികയും കത്തേലിക്കാ സഭയിലെ ചില വൈദികരും വിശ്വാസി സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പീഡനവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നുള്ളവരുടെ ന്യായീകരണ ശ്രമങ്ങളെ തള്ളി സഭയിലെ ദൈവശാസ്ത്രജ്ഞ്ഞരുടെ കൂട്ടായ്മയുടെ പ്രതികരണം.
ഈ സംഭവത്തോട് പ്രതികരിക്കുമ്പോൾ ആദ്യമേ മനസ്സിലുയരുന്ന വികാരം ക്ഷമാപണത്തിന്റേതാണ്: ആ വിദ്യാർത്ഥിനിയോട്, കുടുംബത്തോട്, വിശ്വാസികളോട്, കേരളത്തിലെ പൊതുജനങ്ങളോട്. ജനത്തെ വഴിനടത്തേണ്ട ഞങ്ങൾ വഴിതെറ്റി നടന്നതിന്, ജനത്തെ വഴിതെറ്റിച്ചതിന്

- ഫാ. വിൻസെന്റ് കുണ്ടുകുളം, കേരള ദൈവശാസ്ത്ര സമാജം പ്രസിഡന്റ്

ലോകം പുരോഹിതരെ ആദരിക്കുന്നത് അവരിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നത് കൊണ്ടാണ്. വൈദിക അന്തസ്സിനെയും സഭയെയും സമൂഹം എത്രമാത്രം വിലമതിക്കുന്നു എന്ന് മാധ്യമങ്ങളിലെ രോഷപ്രകടനങ്ങളിൽ നിന്ന്  വായിച്ചെടുക്കണമെന്ന് ദൈവശാസ്ത്ര സമാജം വിലയിരുത്തുന്നു.

പൗരോഹിത്യം സ്വീകരിക്കുന്നതോടെ വൈദികർ അതിഭൗതികരായെന്ന ധാരണ അരുത്. അത്തരത്തിലുള്ള പ്രചരണങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണ്. നീണ്ട വർഷങ്ങൾ പരിശീലനത്തിനുണ്ടായിട്ടും കുറ്റ വാസനയുള്ളവരെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നത് സെമിനാരി പരിശീലന രീതികളെ പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്കും വിരൽ ചൂണ്ടുന്നുണ്ടെന്ന് സമാജം പറയുന്നു.

അടുത്ത കാലത്തുണ്ടായ  ഒട്ടേറെ സംഭവങ്ങൾ ആരോഗ്യകരമായ ഒരു ലൈംഗിക സംസ്‌കൃതി കേരളത്തിൽ രൂപപ്പെടാൻ ബന്ധപ്പെട്ടവരെല്ലാം അടിയന്തര ശ്രദ്ധ പതിക്കണമെന്നുകൂടി സൂചിപ്പിക്കുന്നുണ്ടെന്ന് ദൈവശാസ്ത്ര സമാജം സെക്രട്ടറി ഫാ. ജോക്കബ് നാലുപാറയിൽ പറഞ്ഞു.
കപട സദാചാരത്തിന്റെയും ഭക്തിയുടെയും ലേബലിൽ ലൈംഗികത ഇന്നും കുടുംബത്തിലും വിദ്യാലയങ്ങളിലും മതങ്ങളിലും വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. അമിതമായ അടിച്ചമർത്തലുകളും കുറ്റപ്പെടുത്തലുകളും പ്രശ്‌നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ.  സഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് ഒരു നിർദ്ദേശം മുന്നോട്ട് വെക്കാനും ദൈവശാസ്ത്ര സമാജം ആലോചിക്കുന്നുണ്ട്

- ഫാ. ജോക്കബ് നാലുപാറയിൽ, സെക്രട്ടറി, ദൈവശാസ്ത്രസമാജം

Read More >>