കയ്യടിക്കെടാ.... ഇക്കുറി വിനായകന്‍: രജീഷാ വിജയൻ മികച്ച നടി; മാൻഹോൾ മികച്ച ചിത്രം

കലാമികവിന് കയ്യടിയുമായി 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. കമ്മട്ടിപ്പാട്ടത്തിലെ ഗംഗയെ അവിസ്മരണിയമാക്കിയ വിനായകൻ ആണ് മികച്ച നടൻ. അനുരാഗ കരിക്കിൻ വെള്ളത്തിലെ നായിക രജീഷാ വിജയനാണ് മികച്ച നടി.

കയ്യടിക്കെടാ.... ഇക്കുറി വിനായകന്‍: രജീഷാ വിജയൻ മികച്ച നടി; മാൻഹോൾ മികച്ച ചിത്രം

കലാമികവിന് കയ്യടിയുമായി 2016ലെ  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു.  കമ്മട്ടിപ്പാട്ടത്തിലെ ഗംഗയെ അവിസ്മരണിയമാക്കിയ വിനായകൻ ആണ് മികച്ച നടൻ. അനുരാഗ കരിക്കിൻ വെള്ളത്തിലെ നായിക രജീഷാ വിജയനാണ് മികച്ച നടി. വിധു വിൻസന്റ് സംവിധാനം ചെയ്ത മാൻഹോൾ മികച്ച കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. വിധു വിൻസെന്റിന് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള അവാർഡ്.

രാജീവ് രവി സംവിധാനം ചെയ്ത കമ്മടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠൻ ആചാരിയ്ക്കാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം.സ്വഭാവ നടിയായി ഓലപീപ്പിയിലെ അഭിനയത്തിന് കാഞ്ചന പി കെയ്ക്ക് ലഭിച്ചു.  ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിനാണ്. നവാഗത സംവിധായകനുള്ള പുരസ്കാരം കിസ്മത്ത് എന്ന സിനിമയുടെ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയാണ്.


ഗാനരചന- ഒഎൻവി(കാംബോജി), സംഗീതസംവിധായകൻ- എം ജയചന്ദ്രൻ( കാംബോജി), പശ്ചാത്തല സംഗീതം- വിഷ്ണു വിജയ്(ഗപ്പി), ഗായകൻ-സൂരജ് സന്തോഷ്(ഗപ്പി), അബനി ആദി(കൊച്ചവ്വ പൗലോ അയപ്പ കൊയ് ലോ) ,ഗായിക- കെ എസ് ചിത്ര(കാംബോജി), ബാലതാരം- ചേതൻ(ഗപ്പി), തിരക്കഥ- ശ്യാം പുഷ്ക്കരൻ(മഹേഷിന്റെ പ്രതികാരം), ഛായാഗ്രഹണം- എം ജെ രാധാകൃഷ്ണൻ( കാട് പൂക്കുന്ന നേരം), എഡിറ്റിംഗ്- ബി അജിത്ത്കുമാർ(കമ്മട്ടിപ്പാടം), സിനിമാഗ്രന്ഥം- സിനിമ മുതൽ സിനിമ വരെ എന്നിവയ്ക്കാണ് മറ്റ് പുരസ്കാരങ്ങൾ.

മികച്ച കഥാകൃത്തിനുള്ള പുരസ്കാരം സലീം കുമാറിനാണ്, ചിത്രം കറുത്ത ജൂതൻ. മികച്ച തിരക്കഥയ്ക്ക് ( അഡാപ്റ്റേഷൻ)മികവ് പുലർത്തിയ രചനകൾ ഉണ്ടായിരുന്നില്ലെന്ന് ജൂറി വ്യക്തമാക്കി.

ഛായാഗ്രാഹകനും സംവിധായകനുമായ എ കെ ബീര്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. സംവിധായകരായ സുന്ദര്‍ദാസ്, സുദേവന്‍, പ്രിയനന്ദനന്‍, തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, നിരൂപക മീനാ ടി പിള്ള, നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്.

അറുപത് കഥാചിത്രങ്ങളും കുട്ടികളുടെ ചിത്രം വിഭാഗത്തില്‍ എട്ടു സിനിമകളുമാണ് പരിഗണനയ്ക്ക് വന്നത്.. എട്ടു സിനിമകൾ അവസാന റൗണ്ടില്‍ എത്തി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് പിന്നെയും, വിധു വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ഡോ: ബിജുവിന്റെ കാട് പൂക്കുന്ന നേരം, സജിന്‍ ബാബു സംവിധാനം ചെയ്ത  അയാള്‍ ശശി, രാജീവ് രവിയുടെകമ്മട്ടിപ്പാടം, ജോണ്‍ പോള്‍ ജോര്‍ജ്  ചിത്രം ഗപ്പി, ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ഷാനവാസ് ബാവക്കുട്ടിയുടെ  കിസ്മത്, സലീം കുമാര്‍ നായകനായ കറുത്ത ജൂതന്‍ എന്നീ സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി അവസാന പരിഗണനയിലെത്തിയിരുന്നു.

ഒപ്പം, പുലിമുരുകന്‍, തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ത പ്രകടനം കാഴ്ച വച്ച മോഹന്‍ലാലായിരുന്നു വിനായകന്റെ മുന്‍പിലുണ്ടായിരുന്ന വെല്ലുവിളി. അയാള്‍ ശശിയിലെ പ്രകടനത്തിന് ശ്രീനിവാസന്‍, കറുത്ത ജൂതനിലെ സലീം കുമാര്‍ തുടങ്ങിയവര്‍ വെല്ലുവിളിയായി.

റിമാ കല്ലിങ്കല്‍ (കാട് പൂക്കുന്ന നേരം), കാവ്യാ മാധവന്‍ (പിന്നെയും), രജീഷാ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം) എന്നിവരാണ് അഭിനേത്രിമാര്‍ക്കുള്ള പട്ടികയില്‍ ഇടം പിടിച്ചത്.