തമിഴ്‌നാടിന്റെ മാതൃക പിന്തുടര്‍ന്ന് കേരളവും കൊക്കക്കോള- പെപ്‌സി മുക്തമാകുന്നു; നടപടി അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍

കേരളത്തിലെ ഏഴുലക്ഷം വ്യാപാരികളാണ് ആരോഗ്യത്തിനു ഹാനികരമായ ഇത്തരം പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നത്. കൊക്കക്കോള, പെപ്‌സി തുടങ്ങിയ പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തിയ തമിഴ്‌നാട്ടിലെ വ്യാപാരി സംഘടനകളുടെ തീരുമാനത്തിന് വലിയ ജനസ്വീകാര്യതയാണ് ലഭിച്ചത്. ഈ മാസം ഒന്നുമുതലാണ് തമിഴ്‌നാട് കൊക്കക്കോള, പെപ്‌സി മുക്തമായത്. കൊക്കക്കോള, പെപ്‌സി അടക്കമുള്ള ശീതളപാനീയങ്ങളില്‍ മാരകമായ തോതില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി കേന്ദ്രസര്‍ക്കാരിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

തമിഴ്‌നാടിന്റെ മാതൃക പിന്തുടര്‍ന്ന് കേരളവും കൊക്കക്കോള- പെപ്‌സി മുക്തമാകുന്നു; നടപടി അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍

തമിഴ്‌നാടിന്റെ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ കടകളും കൊക്കക്കോള, പെപ്‌സി മുക്തമാകുന്നു. വരുന്ന ചൊവ്വാഴ്ച മുതലാണ് കേരളത്തിലെ വ്യാപാരികള്‍ കൊക്കക്കോള, പെപ്‌സി ഉള്‍പ്പെടെയുള്ള അനാരോഗ്യ പാനീയങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായതാണ് ജലമൂറ്റുന്ന കമ്പനികള്‍ക്കെതിരെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചത്.

കേരളത്തിലെ ഏഴുലക്ഷം വ്യാപാരികളാണ് ആരോഗ്യത്തിനു ഹാനികരമായ ഇത്തരം പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നതെന്നും പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് പദ്ധതിയെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടും. ജലചൂഷണത്തിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കും. തങ്ങളുടെ അഖിലേന്ത്യാ സംഘടന കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് കേരളത്തിലും കൊക്കക്കോള, പെപ്‌സി എന്നിവയുടെ വില്‍പ്പന ഇല്ലാതാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


കൊക്കക്കോള, പെപ്‌സി തുടങ്ങിയ പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തിയ തമിഴ്‌നാട്ടിലെ വ്യാപാരി സംഘടനകളുടെ തീരുമാനത്തിന് വലിയ ജനസ്വീകാര്യതയാണ് ലഭിച്ചത്. ഈ മാസം ഒന്നുമുതലാണ് തമിഴ്‌നാട് കൊക്കക്കോള, പെപ്‌സി മുക്തമായത്. കൊക്കക്കോള, പെപ്‌സി അടക്കമുള്ള ശീതളപാനീയങ്ങളില്‍ മാരകമായ തോതില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി കേന്ദ്രസര്‍ക്കാരിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ലെഡ്ഡ്, ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷവസ്തുക്കള്‍ ഇവയില്‍ ഉണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് (ഡിടിഎബി) നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. പഠനത്തിനായി തെരഞ്ഞെടുത്ത പെപ്സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്പിളുകളിലും വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായാണ് കണ്ടെത്തല്‍. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാലു ബോട്ടില്‍ സാമ്പിളുകളില്‍ എടുത്തായിരുന്നു പഠനം.

ഡിടിഎബിയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്താണ് ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ 80 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് കൊക്കക്കോളയും പെപ്സിക്കോയുമാണ്.

Read More >>