ബജറ്റ് ചോർന്നെന്ന ആരോപണം: സഭ സ്തംഭിപ്പിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ ഉമ്മൻചാണ്ടിയുടെ വാദം തിരിഞ്ഞു കൊത്തുന്നു

ബജറ്റ് അവതരണം ആരംഭിച്ചപ്പോൾത്തന്നെ ഇക്കാര്യം സഭയുടെ ശ്രദ്ധയിൽപെടുത്താൻ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ എഴുന്നേറ്റു നിൽക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ സ്പീക്കർ മൈക്കു നൽകിയില്ല. വിഎസിനെ അവഗണിച്ച് ബജറ്റ് പ്രസംഗം അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണ് അന്നത്തെ സ്പീക്കർ എൻ. ശക്തൻ ചെയ്തത്. തുടർന്ന് സഭയ്ക്കുള്ളിൽ അരമണിക്കൂറോളം മുദ്രാവാക്യം മുഴക്കിയ ശേഷമാണ് പ്രതിപക്ഷം സഭ വിട്ടത്

ബജറ്റ് ചോർന്നെന്ന ആരോപണം: സഭ സ്തംഭിപ്പിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ ഉമ്മൻചാണ്ടിയുടെ വാദം തിരിഞ്ഞു കൊത്തുന്നു

ബജറ്റു പ്രസംഗം വായിച്ചു തീർക്കുന്നതിനു മുമ്പ് പ്രസക്തഭാഗങ്ങൾ മാധ്യമപ്രവർത്തകർക്കു മുൻകൂറായി വിതരണം ചെയ്തത് ബജറ്റ് ചോർച്ചയായി കണക്കാക്കി ധനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്  സഭ സ്തംഭിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ ഉമ്മൻചാണ്ടിയുടെ പഴയ വാദം തിരിഞ്ഞു കുത്തുന്നു.

[caption id="attachment_85160" align="aligncenter" width="640"] ബജറ്റ് ചോർച്ചയെക്കുറിച്ച് 2016ൽ ഉമ്മൻചാണ്ടിയുടെ വാദം മാതൃഭൂമിയിൽ നിന്ന്[/caption]

ബജറ്റ് രേഖ ചോർന്ന വിവരം അവതരണത്തിനു മുന്നേ സ്പീക്കറെ അറിയിക്കണമായിരുന്നു എന്നാണ് സമാനമായ വിവാദം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വാദിച്ചത്. ധനകാര്യവകുപ്പിന്റെ ചുമതലയേറ്റ മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് ഒറ്റ നോട്ടത്തിൽ (Budget at a Glance) എന്ന രേഖയാണ് ചോർന്നത്.


സിപിഐഎം എംഎൽഎയായിരുന്ന വി ശിവൻകുട്ടിയാണ് ചോർന്ന രേഖയുടെ പകർപ്പ് സഭയിൽ വിതരണം ചെയ്തത്. 2016 ഫെബ്രുവരി 12നായിരുന്നു ബജറ്റ് അവതരണം.വായിക്കുക:
ബജറ്റ് ചോർച്ചാവിവാദം: ഔദ്യോഗിക രഹസ്യനിയമം പ്രതിപക്ഷനേതാവിനു ബൂമറാങ്ങാവുന്നുബജറ്റിലെ സുപ്രധാന കണക്കുകൾ അവതരണത്തിനു മുന്നേ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. അന്ന് മീഡിയാ വൺ റിപ്പോർട്ടു ചെയ്ത ബജറ്റ് അവതരണത്തിന്റെ ദൃശ്യങ്ങൾ ഇതോടൊപ്പമുണ്ട്. ബജറ്റ് രേഖയിലെ സുപ്രധാന കണക്കുകൾ മീഡിയാ വൺ സ്ക്രോൾ ചെയ്തത് വീഡിയോയിൽ കാണാം. റവന്യൂ കമ്മി 9897 കോടി, ധനകമ്മി 19971 കോടി, പ്രതീക്ഷിത വരുമാനം 84092 കോടി, 24583 കോടിയുടെ പുതിയ പദ്ധതി, റവന്യൂ ചെലവ് 99990 കോടി, മൂലധന ചെലവ് 9572 കോടി എന്നിങ്ങനെ യഥാർത്ഥ ബജറ്റ് കണക്കുകൾ തന്നെയാണ് ചാനലുകൾ പുറത്തുവിട്ടത്.

[embed]https://www.youtube.com/watch?v=EHXJwqoUiOY[/embed]

2016ലെ ബജറ്റ് - മീഡിയാ വൺ ദൃശ്യങ്ങൾ

ബജറ്റ് അവതരണം ആരംഭിച്ചപ്പോൾത്തന്നെ ഇക്കാര്യം സഭയുടെ ശ്രദ്ധയിൽപെടുത്താൻ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ എഴുന്നേറ്റു നിൽക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ സ്പീക്കർ മൈക്കു നൽകിയില്ല. വിഎസിനെ അവഗണിച്ച് ബജറ്റ് പ്രസംഗം അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണ് അന്നത്തെ സ്പീക്കർ എൻ. ശക്തൻ ചെയ്തത്. തുടർന്ന് സഭയ്ക്കുള്ളിൽ അരമണിക്കൂറോളം മുദ്രാവാക്യം മുഴക്കിയ ശേഷമാണ് പ്രതിപക്ഷം സഭ വിട്ടത്.

തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ച് രണ്ടു മണിക്കൂറിനു ശേഷമാണ് വിവരങ്ങൾ ചോർന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് എഴുന്നേറ്റത്. പ്രതിപക്ഷ നേതാവിനു പറയാനുള്ളതു മുഴുവൻ പറയാൻ സ്പീക്കർ അവസരം നൽകുകയും ചെയ്തു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ സമാനസംഭവവുമായി താരതമ്യം ചെയ്താൽ പ്രതിപക്ഷത്തോട് ജനാധിപത്യപരമായ സമീപനം പുതിയ സ്പീക്കറിൽ നിന്നുണ്ടായി എന്നു വ്യക്തമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവിനെ ചെവിക്കൊള്ളാൻ സ്പീക്കർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ പ്രതിപക്ഷത്തോട് സ്പീക്കറുടെ സമീപനം അതായിരുന്നില്ലെന്നു വാദിക്കാൻ ഭരണപക്ഷത്തിന് മതിയായ കാരണങ്ങളുണ്ട്.

സുപ്രധാനമായ ബജറ്റ് രേഖ ചോർന്നിട്ടും ഉത്തരവാദികളെ കണ്ടെത്താനോ നടപടിയെടുക്കാനോ അന്നത്തെ സർക്കാരിന്റെ അന്വേഷണത്തിനു കഴിഞ്ഞിരുന്നില്ല. ഗവണ്മെന്റ് പ്രസുകളുടെ സൂപ്രണ്ടിനെ അന്വേഷണ ചുമതലയേൽപ്പിച്ച് കൈകഴുകുകയാണ് അന്നത്തെ സർക്കാർ ചെയ്തത്.

ഈ ചോർച്ചയുമായി താരതമ്യം ചെയ്യാവുന്ന സംഭവമല്ല ഇപ്പോഴുണ്ടായത്. മാധ്യമപ്രവർത്തകർക്കു നൽകാൻ തയ്യാറാക്കിയ പത്രക്കുറിപ്പാണ് ബജറ്റ് വായന തീരുന്നതിനു മുമ്പേ പ്രതിപക്ഷ നേതാവിന്റെ കൈവശമെത്തിയത്. അതൊരു വിശ്വാസവഞ്ചനയാണെന്ന അഭിപ്രായം മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ പരസ്യമായി പറയുകയും ചെയ്തു. എന്നാൽ വീണു കിട്ടിയ അവസരം പരമാവധി മുതലാക്കാനും ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭ സ്തംഭിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേയ്ക്കാണ് പ്രതിപക്ഷം നീങ്ങുന്നത്. അവിടെ തിരിഞ്ഞുകുത്തുന്നത് ഉമ്മൻചാണ്ടിയുടെ വാദങ്ങൾ തന്നെയാവും.

Read More >>