പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്

ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കൃഷിയും പരിസ്ഥിസംരക്ഷണവും എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണു സൂചന. ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റെന്നും സൂചനയുണ്ട്.

പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്

ഇന്ന് സംസ്ഥാന ബജറ്റ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ധനമന്ത്രി എന്ന നിലയില്‍ ഐസക്കിന്റെ എട്ടാമത്തെ ബജറ്റും.

ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കൃഷിയും പരിസ്ഥിസംരക്ഷണവും എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണു സൂചന. ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റെന്നും സൂചനയുണ്ട്. പ്രസ്തുത മേഖലകളില്‍ പതിനായിരത്തോളം പുതിയ തസ്തികകള്‍ പുതുതായി സൃഷ്ടിക്കുവാനാണ് സാധ്യത.


ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കും. നോട്ടുനിരോധനം ഭൂമി ക്രയവിക്രയത്തെ മോശമായി ബാധിച്ചെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാന്‍ സാധ്യതയില്ലെന്നും സൂചനകളുണ്ട്. ചരക്ക്-സേവന നികുതി ഈ വര്‍ഷം നടപ്പാക്കുന്നതിനാല്‍ പുതിയ നിര്‍ദേശങ്ങളൊന്നും ഉണ്ടാവില്ല.

എല്ലാ എംഎല്‍എ.മാരില്‍നിന്നും ധനമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. നിര്‍ദ്ദേശങ്ങളില്‍ നിന്നും തെരഞ്ഞെടുത്തിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍.

Read More >>