നോട്ടുനിരോധനത്തിനെതിരെയുള്ള എംടിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി

നോട്ടു നിരോധനംകൊണ്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സാമ്പത്തിക മുരടിപ്പ് ഒഴിവാക്കന്‍ ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നോട്ടുനിരോധനത്തിനെതിരെയുള്ള എംടിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി

ധനമന്ത്രി തോമസ് ഐസക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. എം ടി വാസുദേവന്‍ നോട്ടു നിരോധനം രാജ്യത്ത് വരുത്തിയ പ്രതിസന്ധിയെക്കുറിച്ച് എഴുത്തുകാരന്‍ നായര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങള്‍ക്കെതിരെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നത് നിരാശജനകമാണെന്ന് അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തെക്കുറിച്ച് കേന്ദ്രം നല്‍കുന്ന വിശദീകരണങ്ങള്‍ തൃപ്തികരമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


നോട്ട് നിരോധനംകൊണ്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സാമ്പത്തിക മുരടിപ്പ് ഒഴിവാക്കന്‍ ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റ് നിർദ്ദേശങ്ങൾ: 

മാര്‍ച്ച് 31 ന് മുമ്പ് എല്ലാ വീടുകളും വൈദ്യുതീകരിക്കും. ഇതിനായി 124 കോടി
പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി
കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഒരു ലക്ഷം പ്രവാസികളെ ചേര്‍ക്കും
പ്രവാസി ചിട്ടിയിലൂടെ 12,000 കോടി സമാഹരിക്കും
630 കി.മീ. ദൈര്‍ഘ്യമുള്ള തീരദേശപാതയുടെ നിര്‍മാണം ഈ വര്‍ഷം
കേരളത്തിലെ പാലങ്ങളില്‍ സുരക്ഷാ പരിശോധന
കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഒരു ലക്ഷം പ്രവാസികളെ ചേര്‍ക്കും
തീരദേശപാതയ്ക്ക് കിഫ്ബി 6500 കോടി നല്കും
മലയോര- തീരദേശ ഹൈവേകള്‍ക്ക് 10,000 കോടി
അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ റോഡ് പദ്ധതികള്‍
മലയോര ഹൈവേയ്ക്ക് 3500 കോടി
ചെറുകിട വ്യവസായ മേഖലയ്ക്ക് 128 കോടി
2020ല്‍ ഇന്‍ഫോപാര്‍ക്കില്‍ ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍
ഐടി മേഖലയ്ക്കു മാത്രം 549 കോടി
ടെക്‌നോ പാര്‍ക്കിന് 84 കോടി, ഇന്‍ഫോ പാര്‍ക്കിന് 67 കോടി
കെ-ഫോണ്‍ എന്ന ഇന്റര്‍നെറ്റ് വ്യാപന ശൃംഖലയ്ക്ക് 1000 കോടി
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് 272 കോടി
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യം
ഐടി മിഷന് 100 കോടി
ടൂറിസം,ഐടി പദ്ധതികള്‍ക്കായി 1375 കോടി
ബീഡിത്തൊഴിലാളി ക്ഷേമത്തിന് 20 കോടി
അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം
ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കും
1621 കോടിയുടെ ശിശുക്ഷേമ പദ്ധതികള്‍
100 പുതിയ ചകിരി മില്ലുകള്‍
ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍
കയര്‍ മേഖലയ്ക്ക് 128 കോടി
വിപണി ഇടപെടലിന് 420 കോടി
മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് 1.8 കോടി
തോട്ടണ്ടി സംഭരണത്തിന് 30 കോടി
കൈത്തറി മേഖലയ്ക്ക് 75 കോടി
നാളികേര വികസനത്തിന് 45 കോടി
വയനാട് പ്രത്യേക പാക്കേജിനായി 19 കോടി
കാസര്‍കോട് പ്രത്യേക പാക്കേജിനായി 90 കോടി
റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി 500 കോടി
കുരുമുളക് കൃഷി വ്യാപനത്തിനായി 10 കോടി
മത്സ്യത്തൊഴിലാളി വികസനത്തിന് 150 കോടി
തീരദേശവികസനത്തിന് 217 കോടി രൂപയുടെ പ്രത്യേക
ഇടമലക്കുടി പഞ്ചായത്തില്‍ സ്‌കൂള്‍ അനുവദിക്കും
മൃഗസംരക്ഷണത്തിന് 308 കോടി
മണ്ണെണ്ണ സബ്‌സിഡിക്ക് 25 കോടി
ക്ഷീരവികസനത്തിന് 97 കോടി
എല്ലാ ജില്ലയിലും ഓട്ടിസം പാര്‍ക്കുകള്‍
മന്ത് രോഗികള്‍ക്ക് ഒരു കോടിയുടെ സഹായപദ്ധതി
പാടശേഖര സമിതികള്‍ക്ക് 27 കോടി
ബാര്‍ബര്‍ ഷോപ്പ് പരിഷ്‌കരണത്തിന് 2.7 കോടി
പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി
മുന്നോക്ക സമുദായ കോര്‍പറേഷന് 30 കോടി
റേഷന്‍ സബ്‌സിഡിക്ക് 900 കോടി
റേഷന്‍ കടകളില്‍ ബയോമെട്രിക് ഉപകരണങ്ങള്‍
ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ക്ക് അഞ്ചു കോടി
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട്
നെല്ല് സംരക്ഷണത്തിന് 700 കോടി
അമൃത് പദ്ധതിക്ക് 150കോടി
ബഡ്‌സ് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി
200 പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂള്‍
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 9748 കോടി രൂപ
സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കും
ഭിന്നശേഷിക്കാര്‍ക്ക് 250 കോടി രൂപ
ജന്റം പദ്ധതിക്ക് 150 കോടി
എല്ലാ പെന്‍ഷനും 1100 രൂപയാക്കി
രണ്ട് വര്‍ഷത്തിനുള്ളില്‍ 2500 പുതിയ അധ്യാപക തസ്തികകള്‍
ക്ഷേമപെന്‍ഷനുകള്‍ കൂട്ടി
സ്മാര്‍ട്ട് സിറ്റി മിഷന് 100 കോടി
മെഡിക്കല്‍ കോളജുകളില്‍ 45 ഡോക്ടര്‍മാരെ നിയമിക്കും
ആരോഗ്യരംഗത്ത് 5210 പുതിയ തസ്തികകള്‍
സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ 500 കോടി; ഒരു സ്‌കൂളിന് പരമാവധി മൂന്നു കോടി
2018ല്‍ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും
വിദ്യാഭ്യാസ മേഖല ഹൈടെക് ആക്കും
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 2000 കോടി
ആധുനിക വൈദ്യുതി ശ്മശാനത്തിന് 100 കോടി
ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ
സെപ്റ്റിക് ടാങ്കുകളുടെ ശുചീകരണം യന്ത്രവത്കരിക്കാന്‍ 10 കോടി
മണ്ണ്, ജലസംരക്ഷണത്തിന് 150 കോടി

Read More >>