ബജറ്റ് ചോര്‍ന്നു; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

മന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികള്‍ ഇനി താന്‍ പറയാമെന്നു ചെന്നിത്തല പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്‍പിലെത്തി ബഹളംവയ്ക്കുകയായിരുന്നു. തുടര്‍ന്നു പ്രതിപക്ഷത്തിന്റെ ആരോപണം അന്വേഷിക്കാമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും സഭയെ അറിയിച്ചു.

ബജറ്റ് ചോര്‍ന്നു; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ധനമന്ത്രി ഇന്നു നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിനിടെ വിഷയം സഭയില്‍ അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികള്‍ ഇനി താന്‍ പറയാമെന്നു ചെന്നിത്തല പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്‍പിലെത്തി ബഹളംവയ്ക്കുകയായിരുന്നു. തുടര്‍ന്നു പ്രതിപക്ഷത്തിന്റെ ആരോപണം അന്വേഷിക്കാമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും സഭയെ അറിയിച്ചു.

മന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിവരങ്ങള്‍ ചില ന്യൂസ് ചാനലുകളില്‍ വന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംഭവം ഗൗരവതരമാണെന്നും ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

Read More >>