'കേരളത്തിലെ സഭയ്ക്ക് പീഡകരായ അച്ചന്മാരെ സംരക്ഷിച്ച ചരിത്രമേയുള്ളൂ'; സഭയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളുമായി കെസിവൈഎം നേതാവിന്റെ ഫേസ്ബുക്ക് വീഡിയോ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും പീഡനവിവരം മൂടിവെക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സഭാ നേതൃത്വത്തിനെതിരെ വിശ്വാസികളിൽ കടുത്ത അമർഷം ഉയരുന്നതിന്റെ പിൻബലത്തിലാണ് കെസിവൈഎം നേതാവ് തന്നെ സഭയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിട്ടുള്ളത്.

കൊട്ടിയൂർ പീഡനം സംബന്ധിച്ച സഭാ നിലപാടുകൾക്കെതിരെ പരസ്യനിലപാടെടുത്ത കെസിവൈഎം നേതാവിന് സഭാനേതൃത്വത്തിന്റെ അന്ത്യശാസനം. കെസിവൈഎം കൊരട്ടി ഫൊറോനാ സമിതി ജനറൽ സെക്രട്ടറി ജാക്സണാണ് ഇത് സംബന്ധിച്ച ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പീഡകരായ അച്ചന്മാരെ സംരക്ഷിച്ച ചരിത്രമാണ് കേരളത്തിലെ സഭയുടേതെന്ന് ആരോപിക്കുന്ന ജാക്സൺ ആലഞ്ചേരി പിതാവിനെയും രൂക്ഷമായി വിമർശിക്കുന്നു. ആലഞ്ചേരി പിതാവിന് സഭയിൽ കാര്യമായ റോളില്ല. സംഭവം നടന്ന് ഇത്രയും ദിവസത്തിനുശേഷം മാപ്പു പറഞ്ഞ് പ്രസ്താവനയിറക്കുന്നത് സഭാ വിശ്വാസികളുടെ രോഷം തണുപ്പിക്കാനാണെന്നും ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയാത്തത് എന്തുകൊണ്ടെന്നും ജാക്സൺ ചോദിക്കുന്നു.


https://www.facebook.com/100009136486129/videos/1761447034169829/

വികാരിയച്ചന്റെ പീഡനത്തിനെതിരെ ഫെയ്‌സ്ബുക്ക് വഴി ആദ്യം രംഗത്തുവന്ന കെസിവൈഎം പുറംവയൽ യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നഷ്ടമായെന്നും താനും നിശ്ശബ്ദനാക്കപ്പെടുമെന്നും ജാക്സൺ പറയുന്നു. പ്രതിചേർക്കപ്പെട്ട കന്യാസ്ത്രീകളടക്കമുള്ളവരെ സംരക്ഷിക്കുന്നത് സഭാനേതൃത്വമാണെന്നും ഇവർക്ക് നിയമസഹായം ഉൾപ്പെടെ നൽകുകയാണെന്നും ജാക്സൺ ആരോപിക്കുന്നു.

ഭാഷാപോഷിണിയിൽ ചിത്രം വന്നപ്പോൾ അച്ചൻ അത് കത്തിക്കാനാവശ്യപ്പെട്ടു. അന്ന് താൻ അത് ചെയ്തു. ശാലോമിൽ വന്ന മുഖപ്രസംഗത്തെക്കുറിച്ച് അതെ അച്ചൻ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും കെസിവൈഎം കൊരട്ടി ഫൊറോനാ സമിതിയുടെ പേരിലുള്ള ഫേസ്ബുക്ക്അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജാക്സൺ ചോദിക്കുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും പീഡനവിവരം മൂടിവെക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ സഭാ നേതൃത്വത്തിനെതിരെ വിശ്വാസികളിൽ കടുത്ത അമർഷം ഉയരുന്നതിന്റെ പിന്നാലെയാണ് കെസിവൈഎം നേതാവ് തന്നെ സഭയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിട്ടുള്ളത്.

Read More >>