ബംഗളുരുവിലെ തിരക്കൊഴിവാക്കാൻ പുതിയ നഗരം നിർമ്മിക്കാനൊരുങ്ങി കർണാടക

കോലാർ ഗോൾഡ് ഫീൽഡ്സിലെ തുറസ്സായി കിടക്കുന്ന 11,000 ഏക്കർ ഭൂമിയാണ് കണ്ടുവച്ചിരിക്കുന്നതെന്ന് നഗരവികസനമന്ത്രി ആർ റോഷൻ ബൈഗ് പറഞ്ഞു. ബംഗാളുരുവിൽ നിന്നും ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

ബംഗളുരുവിലെ തിരക്കൊഴിവാക്കാൻ പുതിയ നഗരം നിർമ്മിക്കാനൊരുങ്ങി കർണാടക

ബംഗളുരു നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ പുതിയ നഗരം പണിതുയർത്താനുള്ള പദ്ധതിയെക്കുറിച്ച് കർണാടക സർക്കാർ ആലോചിക്കുന്നു. കോലാർ ഗോൾഡ് ഫീൽഡ്സിലാണ് പുതിയ നഗരം കൊണ്ടുവരാൻ ആലോചിക്കുന്നത്. ബംഗളുരുവിലെ 20 ലക്ഷത്തോളം ജനങ്ങളെ പുതിയ നഗരത്തിലേയ്ക്കു മാറ്റിപ്പാർപ്പിക്കാനാണു പദ്ധതി.

കോലാർ ഗോൾഡ് ഫീൽഡ്സിലെ തുറസ്സായി കിടക്കുന്ന 11, 000 ഏക്കർ ഭൂമിയാണു കണ്ടുവച്ചിരിക്കുന്നതെന്ന് നഗരവികസനമന്ത്രി ആർ റോഷൻ ബൈഗ് പറഞ്ഞു. ബംഗാളുരുവിൽ നിന്നും ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പുതിയ നഗരത്തിൽ കുടിവെള്ളത്തിനായി മംഗലാപുരത്തെ കടൽ വെള്ളം ശുദ്ധീകരിച്ചെടുക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിനെ രൂപകല്പന ചെയ്യാൻ ആഗോളതലത്തിൽ ടെന്റർ വിളിക്കും. പ്രൊജക്റ്റ് റിപ്പോർട്ട് വന്നതിനു ശേഷമേ മൊത്തം ചെലവു കണക്കാക്കാൻ സാധിക്കുകയുള്ളൂ.

Read More >>