40 കോടിയുടെ പള്ളി നിര്‍മ്മാണം നടക്കുന്നുണ്ട്; പക്ഷേ എവിടെയെന്നു പറയില്ലെന്നു കാന്തപുരം

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പള്ളിയുടെ പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പണം പിരിച്ചിട്ടും നിര്‍മ്മാണം നടക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനുമറുപടിയായാണ് നാല്‍പ്പതു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളിയുടെ പണി വൈകിയെന്നും എന്നാല്‍ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞത്.

നാല്‍പ്പതു കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന തിരുക്കേശപള്ളിയുടെ നിര്‍മ്മാണം നടക്കുകയാണെന്നു വെളിപ്പെടുത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. എന്നാല്‍ പള്ളിയുടെ നിര്‍മ്മാണം നടക്കുന്നത് എവിടെയാണെന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പള്ളിയുടെ പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പണം പിരിച്ചിട്ടും നിര്‍മ്മാണം നടക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനുമറുപടിയായാണ് നാല്‍പ്പതു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളിയുടെ പണി വൈകിയെന്നും എന്നാല്‍ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും കാന്തപുരം പറഞ്ഞത്.

എന്നാല്‍ എവിടെയാണ് ഈ പള്ളിയുടെ പണി നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും അദ്ദേഹം അതു വെളിപ്പെടുത്താന്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അക്കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന വിചിത്ര വാദമാണ് അദ്ദേഹം ഉന്നയിച്ചത്.

Read More >>