ഇന്ത്യക്കാർ വിലപ്പെട്ടവർ: കൻസാസ് ഗവർണർ സാം ബ്രൗൺബാക്ക്

“ഒരാളുടെ വൃത്തികെട്ട പ്രവർത്തി ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല,” കൻസാസ് ഗവർണർ ബ്രൗൺബാക്ക് പറഞ്ഞു.

ഇന്ത്യക്കാർ വിലപ്പെട്ടവർ: കൻസാസ് ഗവർണർ സാം ബ്രൗൺബാക്ക്

ഇന്ത്യക്കാർ കൻസാസിലെ വിലപ്പെട്ട സമൂഹമാണെന്നും സംസ്ഥാനത്തിലേയ്ക്ക് എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും കൻസാസ് ഗവർണർ സാം ബ്രൗൺബാക്ക് പറഞ്ഞു. കൻസാസിൽ ശ്രീനിവാസ് കുചിബോട് ല എന്ന ഇന്ത്യൻ എഞ്ചിനീയർ കൊല്ലപ്പെട്ട സംഭവത്തിൽ ലജ്ജിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

“ഒരാളുടെ വൃത്തികെട്ട പ്രവർത്തി ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല,” ബ്രൗൺബാക്ക് പറഞ്ഞു. കൻസാസ് സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഇന്ത്യൻ കൗൺസിൽ ജെനറൽ അനുപം റായ് ഫോണിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ആഴ്ച റായ് കൻസാസ് ഗവർണറുമായും ലെഫ്റ്റനന്റ് ഗവർണർ ജെഫ് കോൾ ‌യറുമായും ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യക്കാർക്ക് എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് കൻസാസ് സംസ്ഥാനത്തിലെ നേതാക്കൾ അറിയിച്ചതായി റായ് പറഞ്ഞു.

Read More >>