ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം; നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

കൃഷ്ണദാസ് ജിഷ്ണുവിനെ മര്‍ദ്ദിക്കുന്നതില്‍ പങ്കാളിയാവുകയോ പ്രിന്‍സിപ്പളിന്റെ മുറിയില്‍ നടന്ന സംഭവങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടില്ലെന്നും ജാമ്യ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം; നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രിന്‍സിപ്പാളിന്റെയും മറ്റ് സാക്ഷികളുടെയും മൊഴി പരിശോധിച്ചതില്‍ നിന്ന് കൃഷ്ണദാസിനെ ഐപിസി 306 വകുപ്പ് പ്രകാരം വിചാരണ ചെയ്യാനാകില്ലെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. കൃഷ്ണദാസ് ജിഷ്ണുവിനെ മര്‍ദ്ദിക്കുന്നതില്‍ പങ്കാളിയാവുകയോ പ്രിന്‍സിപ്പളിന്റെ മുറിയില്‍ നടന്ന സംഭവങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടില്ലെന്നും ജാമ്യ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു.

Read More >>