ജയലളിതയുടെ ചികിൽസാ റിപ്പോർട്ട് തമിഴ് നാട് സർക്കാരിന് കൈമാറി

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ മെഡിക്കൽ റിപ്പോർട്ട് എന്നും സംസാരമുണ്ട്. എയിംസ് ഡെപ്യൂട്ടി ഡയറക്ടർ വി ശ്രീനിവാസ് തമിഴ്‌ നാട് ആരോഗ്യവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാധാകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ജയലളിതയുടെ ചികിൽസാ റിപ്പോർട്ട് തമിഴ് നാട് സർക്കാരിന് കൈമാറി

അന്തരിച്ച തമിഴ്‌ നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിൽസാ റിപ്പോർട്ട് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) തമിഴ്‌ നാട് സർക്കാരിന് കൈമാറി. ജയലളിത ചെന്നൈയിലെ ആശുപത്രിയിൽ അഞ്ച് തവണ പരിശോധനകൾക്കായി ചെന്നപ്പോഴത്തെ ആരോഗ്യവിവരങ്ങൾ അടങ്ങിയതാണ് റിപ്പോർട്ട്.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ മെഡിക്കൽ റിപ്പോർട്ട് എന്നും സംസാരമുണ്ട്. എയിംസ് ഡെപ്യൂട്ടി ഡയറക്ടർ വി ശ്രീനിവാസ് തമിഴ്‌ നാട് ആരോഗ്യവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാധാകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ജയലളിതയ്ക്ക് നൽകിയിരുന്ന ചികിൽസയിൽ ദുരൂഹതകൾ ഉണ്ടെന്ന മുൻ മുഖ്യമന്ത്രി ഓ പനീർശെൽവത്തിന്റെ ആരോപണങ്ങൾ സർക്കാർ നിഷേധിച്ചിരുന്നു. ഡി എം കെയും ഈ വിഷയം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.

Read More >>