ജോലി വിട്ടു പോകാൻ മൂന്നു മാസത്തെ നോട്ടീസ് പിരീഡ്; ഐറ്റി തൊഴിലാളികൾ കേന്ദ്രസർക്കാരിനെ സമീപിക്കുന്നു

ഏകദേശം 28, 000 ഐറ്റി പ്രൊഫഷണലുമാർ ഒപ്പു വച്ച അപേക്ഷയാണ് തൊഴിൽ മന്ത്രാലയത്തിനു അയച്ചിരിക്കുന്നത്. ഐറ്റി കമ്പനികളുടെ മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് എന്ന നിയമം നിർത്തലാക്കണമെന്നാണ് ആവശ്യം.

ജോലി വിട്ടു പോകാൻ മൂന്നു മാസത്തെ നോട്ടീസ് പിരീഡ്; ഐറ്റി തൊഴിലാളികൾ കേന്ദ്രസർക്കാരിനെ സമീപിക്കുന്നു

കുറഞ്ഞ ശമ്പളവർദ്ധനവ് കാരണം ജോലി രാജി വയ്ക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ടെക്കികൾ കേന്ദ്രസർക്കാരിനെ സമീപിക്കുന്നു. ജോലിയിൽ നിന്നും വേഗത്തിൽ ഇറങ്ങിപ്പോകാനുള്ള സൗകര്യത്തിനു വേണ്ടിയാണ് അവർ സർക്കാരിന്റെ വാതിലിൽ മുട്ടുന്നത്.

ഏകദേശം 28, 000 ഐറ്റി പ്രൊഫഷണലുമാർ ഒപ്പു വച്ച അപേക്ഷയാണ് തൊഴിൽ മന്ത്രാലയത്തിനു അയച്ചിരിക്കുന്നത്. ഐറ്റി കമ്പനികളുടെ മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് എന്ന നിയമം നിർത്തലാക്കണമെന്നാണ് ആവശ്യം.

അടുത്ത മൂന്ന് മാസങ്ങളിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാൻ കഴിയാത്തത് കൊണ്ട് ഒന്നും പ്ലാൻ ചെയ്യാൻ പറ്റില്ലെന്നതാണ് കാരണമായി പറയുന്നത്. ഐറ്റി തൊഴിലാളികളുടെ ഈ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

“മൂന്ന് മാസത്തെ നോട്ടീസ് ചൂഷണമാണ്. ഒരു തൊഴിലാളിയെ മൂന്ന് മാസത്തേയ്ക്ക് പിടിച്ചു വയ്ക്കുകയാണെങ്കിൽ അടുത്ത കമ്പനി അയാൾക്കു വേണ്ടി അടുത്ത കമ്പനി അത്രയും കാലം കാത്തിരിക്കില്ല,” ഒരു ഐറ്റി തൊഴിലാളി പറയുന്നു. മാസങ്ങളോളം തൊഴിലില്ലാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുക.