കേരളവും ഡിജിറ്റലാകുന്നു; ഇന്റര്‍നെറ്റ് പൗരാവകാശമാകുമ്പോള്‍ ഐടി വിദഗ്ധര്‍ പ്രതികരിക്കുന്നു

കേരളത്തിലെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് പദ്ധതിയിലെ ഒരു പ്രഖ്യാപനം. കെ ഫോണ്‍ പദ്ധതി വഴി കേരളത്തിലെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് മറ്റൊരു പദ്ധതി.

കേരളവും ഡിജിറ്റലാകുന്നു; ഇന്റര്‍നെറ്റ് പൗരാവകാശമാകുമ്പോള്‍ ഐടി വിദഗ്ധര്‍ പ്രതികരിക്കുന്നു

കേരളത്തില്‍ ഇന്റര്‍നെറ്റ് പൗരാവകാശമാക്കാനുള്ള വിപ്ലവകരമായ പദ്ധതിയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കിയാണ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുക എന്ന വിപ്ലവകരമായ നടപടിക്ക് കൂടി ബജറ്റ് സാക്ഷ്യം വഹിച്ചു. കേരളത്തിലെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് പദ്ധതിയിലെ ഒരു പ്രഖ്യാപനം. കെ ഫോണ്‍ പദ്ധതി വഴി കേരളത്തിലെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് മറ്റൊരു പദ്ധതി. കെഎസ്ഇബി ലൈനിന്‌

സമാന്തരമായി ഒപ്റ്റിക് ഫൈബര്‍ പാത വഴി എല്ലാവരിലും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇതിലൂടെ സേവനം ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു. കേരളത്തെ ഹാര്‍ഡ്‌വെയര്‍ ഹബ് ആയി മാറ്റാനായി പ്രത്യേക ഐടി പാര്‍ക്കുകളും സ്ഥാപിക്കും.

Image may contain: 1 person, glasses and outdoorകേരളത്തെ ഡിജിറ്റലാക്കാനുള്ള തീരുമാനത്തെ ഐടി രംഗത്തെ പ്രമുഖര്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ നീക്കം ഇന്റര്‍നെറ്റിനെ ജനകീയവല്‍ക്കരിക്കുമെന്ന് ഇവര്‍ പറയുന്നു. പദ്ധതി നടപ്പിലാക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് പ്രമുഖ ഐടി വിദഗ്ധനും ഇന്‍ഡിക് പ്രോജക്ടിന്റെ അഡ്മിനുമായ അനിവര്‍ അരവിന്ദ് പറഞ്ഞു. പദ്ധതി നടപ്പിലാകുമ്പോള്‍ നെറ്റ് ന്യൂട്രാലിറ്റി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേഗതയുള്ളതും മെച്ചപ്പെട്ടതുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലാക്കാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. മെട്രോ നഗരങ്ങളിലെ ഇന്റര്‍നെറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലേത് വളരെ കൂടുതലാണെന്നും അനിവര്‍ പറഞ്ഞു. പൊതുവിടങ്ങളില്‍ കൂടുതല്‍ വൈഫൈ സൗകര്യങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയും കേരളത്തെ ഡിജിറ്റലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ ഐടി നയം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് ഐടി വിദഗ്ധന്‍ വികെ ആദര്‍ശ് പറഞ്ഞു. ഐടി അറ്റ് സ്‌കൂള്‍ പ്രോജക്റ്റിനായി കൂടുതല്‍ തുക നീക്കിവെച്ചതും ഐടി മേഖലയ്ക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വൈദ്യുതിയും ടെലിഫോണും നടപ്പിലാക്കാന്‍ സാധിക്കുമെങ്കില്‍ ഇന്റര്‍നെറ്റും നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
V. K. Adarsh at Wikipedia 10, Eranakulam.JPG
ഇന്റര്‍നെറ്റ് ഉപയോഗം പൗരാവകാശമാക്കാനുള്ള തീരൂമാനം കേരളത്തിന് ആഗോളതലത്തില്‍ ശ്രദ്ധ ലഭിക്കുന്നതിന് കാരണമാകുമെന്ന് ഐടി വിദഗ്ധന്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലയളവ് കൊണ്ട് സ്വകാര്യ കമ്പനികളോട് മത്സരിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നത് ശ്രമകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോണ്‍സര്‍മാരെ കണ്ടെത്താനായാല്‍ 20 ലക്ഷം പേരിലെത്തിക്കാനുദ്ദേശിക്കുന്ന ഇന്റര്‍നെറ്റ് രണ്ട് കോടി ജനങ്ങളിലെത്തിക്കാമെന്ന് അന്‍വര്‍ പറഞ്ഞു.

Read More >>