വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇറാഖിലെ പരാജയം സമ്മതിച്ച് ഐസിസ് തലവന്‍

ഐസിസിന് സ്വാധീനമുള്ള സിറിയയിലെ പ്രദേശങ്ങളിലേയ്ക്ക് ഭീകരന്‍മാരില്‍ ഏറിയ പങ്കും രക്ഷപെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇറാഖിലെ പരാജയം സമ്മതിച്ച് ഐസിസ് തലവന്‍

തങ്ങള്‍ ഇറാഖില്‍ പരാജയപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി സമ്മതിച്ചു. അറബ് വംശജരല്ലാത്ത ഭീകരന്‍മാരോട് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും അവിടെ 'പ്രവര്‍ത്തനങ്ങള്‍' തുടരാനും ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിസിന്റെ അവസാന ശക്തികേന്ദ്രമായ മൊസൂളിലെ അല്‍ അറബിയ ഇറാഖ് സൈന്യം വളഞ്ഞതോടെ ബാഗ്ദാദി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് പരാജയം സമ്മതിച്ചതെന്ന് ഇറാഖ് ടിവി നെറ്റ്‌വര്‍ക്ക് അല്‍സുമറിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിസ് ഓഫീസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ച ബാഗ്ദാദി ഭീകരന്‍മാരോട് സ്വര്‍ഗത്തില്‍ 72 സ്ത്രീകളെ ലഭിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സൈന്യം വളഞ്ഞ ശേഷം ബാഗ്ദാദി പ്രദേശം വിട്ടുപോയോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഐസിസിന് സ്വാധീനമുള്ള സിറിയയിലെ പ്രദേശങ്ങളിലേയ്ക്ക് ഭീകരന്‍മാരില്‍ ഏറിയ പങ്കും രക്ഷപെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More >>