സുനാമിയും സർക്കാരും: 13 വർഷങ്ങളായി ചെന്നൈ നഗരത്തിൽ പുറമ്പോക്കിൽ കഴിയുന്ന ഇരുളർ

“വൈദ്യുതി ചോദിച്ചു നോക്കി, തന്നില്ല. എന്നാൽ ഇരുട്ടിൽ ചോറിൽ പ്രാണി വീണാൽ അതും കഴിക്കാനും താല്പര്യമില്ല. അതിനെങ്കിലും ഞങ്ങൾക്ക് വൈദ്യുതി വേണം. അതിനാണിങ്ങനെ ചെയ്തത്. ഇതിന് ഞങ്ങളെ ശിക്ഷിച്ചാലും കുഴപ്പമില്ല. പ്രാണി വീണ ആഹാരം കഴിക്കാൻ മാത്രം ഞങ്ങൾ അധഃപതിച്ചിട്ടില്ല"... ബാല എന്നയാൾ പറയുന്നു.

സുനാമിയും സർക്കാരും: 13 വർഷങ്ങളായി ചെന്നൈ നഗരത്തിൽ പുറമ്പോക്കിൽ കഴിയുന്ന ഇരുളർ

ഡിസംബർ 26, 2004 ലെ സുനാമി കവർന്നെടുത്തത് ജീവനുകൾ മാത്രമല്ല ജീവിതങ്ങൾ കൂടിയായിരുന്നു. സുനാമിയിൽ ഉറ്റവരെ നഷ്ടപ്പെട്ടവർ, വീട് നഷ്ടപ്പെട്ടവർ എന്നിങ്ങനെ ഒരിക്കലും തീരാത്ത ദുഃഖങ്ങളും ദുരിതങ്ങളും അവശേഷിപ്പിച്ചാണ് സുനാമി വന്നുപോയത്. ചെന്നൈ ബസന്ത് നഗറിൽ കടലോരപ്രദേശത്ത് താമസിക്കുകയായിരുന്ന ഇരുളരും അത്തരത്തിൽ പടിയിറക്കപ്പെട്ടവരാണ്. അവരുടെ വീടുകൾ തുടച്ചുനീക്കുകയായിരുന്നു തിരമാലകൾ.

സുനാമി കാരണം വീടുകൾ നഷ്ടപ്പെട്ടവർക്കു പുറമ്പോക്കിൽ ഇടം നൽകാൻ അന്നത്തെ മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടിരുന്നു. അതനുസരിച്ച്, അൻപതോളം അംഗങ്ങൾ ഉള്ള ഇരുളസമൂഹത്തിനായി ബസന്റ് നഗറിലെ ശ്മശാനത്തിന്റെ പിന്നിലുള്ള കുറച്ച് സ്ഥലം അവർക്ക് കൊടുക്കപ്പെട്ടു. അന്നുമുതൽ കഴിഞ്ഞ 13 വർഷങ്ങളായി അവിടെത്തന്നെയാണ് അവർ താമസിക്കുന്നത്. അവരുടെ ഉപജീവനമാർഗവും ഈ സ്ഥലത്തോട് ചേർന്നാണുള്ളത്.


ശ്മശാനത്തിന്റെ പിന്നിലുള്ള ഇടുങ്ങിയ സ്ഥലത്താണ് ഇരുളർ താമസിക്കുന്ന കുടിലുകൾ. വീട് പണിയാനുള്ള ശേഷിയില്ലാത്തതിനാൽ ടാർപോളിൻ, സിമന്റ് ഷീറ്റുകൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള മറകൾ മാത്രമാണ് അവരുടെ വീടുകൾ. ഒരാൾക്ക് മാത്രം കിടന്നുറങ്ങാനുള്ള സ്ഥലമേ അവയിൽ മിക്കതിനുമുള്ളൂ. വീടിനു പുറത്ത് അടുപ്പ് കൂട്ടിയാണ് പാചകം. കുളി, വിസർജ്ജനം എന്നിവ നടത്താനുള്ള സൗകര്യങ്ങളുമില്ല.

[caption id="attachment_84864" align="alignleft" width="504"] ഇരുളർ താമസിക്കുന്ന കുടിൽ[/caption]

ശ്മശാനത്തിനോട് ചേർന്നുള്ള വൈദ്യുതി വിളക്കിന്റെ ദയവിലാണ് അവർ 13 വർഷങ്ങളായി രാത്രികൾ കഴിച്ചു കൂട്ടുന്നത്. ഇവർക്ക് വൈദ്യതിസൗകര്യം ഇല്ല. ഇരുട്ടിൽ വിഷജന്തുക്കളും, പാമ്പും കടിച്ച് മരിച്ചവരുണ്ട്. ഇപ്പോൾ ബാക്കിയുള്ള 26 പേരും അപകടകരമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്.

13 വർഷങ്ങളായി അവിടെ താമസിക്കുന്നവർക്ക് കുടികിടപ്പവകാശം ഒന്നുമില്ല. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ എങ്ങിനെയോ സമ്പാദിച്ചു. വൈദ്യുതിസൗകര്യം കിട്ടാൻ വഴിയില്ലാത്തതിനാൽ അടുത്തുള്ള പോസ്റ്റിൽ നിന്നും കമ്പി വലിച്ച് വൈദ്യുതി എടുക്കുന്നു.

“വൈദ്യുതി ചോദിച്ചു നോക്കി, തന്നില്ല. ഇരുട്ടിൽ ചോറിൽ പ്രാണി വീണാൽ അതും കഴിക്കാൻ കഴിയില്ലല്ലോ. അതിനെങ്കിലും ഞങ്ങൾക്ക് വൈദ്യുതി വേണം. അതിനാണിങ്ങനെ ചെയ്തത്. ഇതിന് ഞങ്ങളെ ശിക്ഷിച്ചാലും കുഴപ്പമില്ല. പ്രാണി വീണ ആഹാരം കഴിക്കാൻ മാത്രം ഞങ്ങൾ അധഃപതിച്ചിട്ടില്ല. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ രാത്രി വഴിവിളക്കിന്റെ ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. ശ്മശാനത്തിൽ പോലും വൈദ്യുതിയുണ്ട്. എന്നാൽ ജീവനോടെയുള്ള ഞങ്ങളെ ആരും മനുഷ്യരായി കണക്കാക്കുന്നില്ല,” ബാല എന്നയാൾ പറയുന്നു.

[caption id="attachment_84865" align="alignleft" width="512"] ഇരുളർ താമസിക്കുന്ന തെരുവ്[/caption]

തീർന്നില്ല പ്രശ്നങ്ങൾ. 13 വർഷങ്ങളായി അവിടെ താമസിക്കുന്ന അവരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അധികൃതർ രാത്രി എട്ട് മണിയ്ക്ക് വന്ന് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുന്നു. 26 പേർക്കു വീട് കിട്ടില്ലത്രേ. 20 പേർക്കേ വീടുള്ളൂയെന്ന്. ബാക്കി 6 പേർ എങ്ങോട്ട് പോകും? ഇവിടെ നിന്നും എങ്ങോട്ടെങ്കിലും പറഞ്ഞയക്കപ്പെട്ടാൽ ജിവിതം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകും? അതുകൊണ്ട് ഇവിടെ നിന്നും എങ്ങോട്ടും പോകില്ലെന്ന് അവർ പറഞ്ഞു.

`ജല്ലിക്കട്ട് സമരം പോലും കൈകാര്യം ചെയ്തു. പിന്നെയാ ഇത്. ബുൾ ഡോസർ വച്ച് വീടെല്ലാം ഇടിച്ചുനിരത്തും´എന്നൊക്കെയാണ് ഭീഷണി. എന്തൊക്കെ ഭീഷണിപ്പെടുത്തിയാലും വീടിനുവേണ്ടി ജീവനുള്ളത് വരെ പോരാടുമെന്ന് ഇവർ ഒറ്റക്കെട്ടായി പറയുന്നു.

Story by