ഇറാഖിനെ അഭയാര്‍ത്ഥി വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കും

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നതു പരിഗണിച്ചാണ് ഇറാഖില്‍ നിന്നുള്ള കുടിയേറ്റക്കാരെ വിലക്കുന്ന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങുന്നത്.

ഇറാഖിനെ അഭയാര്‍ത്ഥി വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കും

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഭേദഗതി. ഇറാഖിനെ ഈ പട്ടികയില്‍ നിന്ന് നീക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി അസോയിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടുചെയ്യുന്നു. പെന്റഗണ്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ഇറാഖ് ഭരണകൂടം നടത്തുന്ന പോരാട്ടങ്ങള്‍ പരിഗണിച്ചാണ് ഇളവ് നല്‍കുക. പ്രസിഡന്റ് ട്രംപ് ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കും.


നേരത്തെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു. ലിബിയ, സിറിയ, സുഡാന്‍, ഇറാഖ്, ഇറാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിസകളാണ് റദ്ദാക്കിയത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ ആഗോളതലത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

Read More >>