ശ്രീലങ്കന്‍ നാവികസേനയുടെ വെടിവയ്പ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

തിങ്കളാഴ്ച രാത്രി പാക് കടലിടുക്കില്‍ ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. വെടിവയ്പ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീലങ്കന്‍ നാവികസേനയുടെ വെടിവയ്പ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിഡ്‌ജോ (22) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പാക് കടലിടുക്കില്‍ ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. വെടിവയ്പ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

400 ഓളം മത്സ്യത്തൊഴിലാളികളാണ് തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് തിരിച്ചത്. ഇതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.


ഒരു മുന്നറിയിപ്പു പോലും നല്‍കാതെയാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന പ്രസിഡന്റ് പി സെസുരാജ വ്യക്തമാക്കി.