ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ 'സ്റ്റാര്‍' ഇനി അധികനാളുണ്ടാകില്ല

നിലവിലുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍, വനിതാ ടീമുകളുടെ ജഴ്‌സിയിലാണ് സ്റ്റാറിന്‍റെ സ്‌പോണ്‍സര്‍ഷിപ്പ് ഉള്ളത്.

ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍

ടീം ഇന്ത്യ ജേഴ്സിയുടെ സ്പോൺസർമാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തിൽ സ്റ്റാര്‍ ഇന്ത്യ കമ്പനി പങ്കെടുക്കില്ല. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് തീരുമാനമെന്നു കമ്പനി പറയുന്നുണ്ട്. എങ്കിലും ഈ രംഗത്തെ മത്സരത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിയില്ല എന്ന ആശങ്ക മുന്‍ക്കൂട്ടി കണ്ടതാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ കാരണം എന്നും അഭ്യൂഹങ്ങളുണ്ട്. ഐ.സി.സി അംഗങ്ങളുടെ താല്‍പര്യക്കുറവ് മറ്റൊരു കാര്യമാണ്.

“ഞങ്ങളുടെ പേര് ടീം ഇന്ത്യ ജേഴ്സിയിൽ കാണുന്നത് വളരെ അഭിമാനമായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനം പലപ്പോഴും നിരാശയാണ് നല്‍കിയത്”

നിലവിലുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍, വനിതാ ടീമുകളുടെ ജഴ്‌സിയിലാണ് സ്റ്റാറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഉള്ളത്.

സ്റ്റാർ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാർ ഇപ്പോൾ നടക്കുന്ന ഇന്ത്യ-ഓസീസ് പര്യടനത്തോടെ അവസാനിക്കും.  പുതിയ സ്പോൺസർമാരായി മൊബൈൽ ഡിജിറ്റൽ രംഗത്തെ ഭീമര്‍ പങ്കെടുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേയ്മെന്റ് പോർട്ടലുകളിൽ ഒന്നായ പേടീഎം സ്പോൺസർ സ്ഥാനത്തേക്ക് വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.