ഇന്ത്യക്കാരനായ ബിസിനസ്സുകാരൻ അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

ഷോപ്പ് അടച്ച ശേഷം തന്റെ മിനിവാനിൽ വീട്ടിലേയ്ക്ക് പോയതായിരുന്നു അദ്ദേഹം. അവിടെ വച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കരുതുന്നു. ഷോപ്പിൽ നിന്നും ആറ് കിലോമീറ്റർ അകലെയാണ് വീട്. രാത്രി 11.33 നാണ് അയൽക്കാരിൽ നിന്നും പൊലീസിന് വിളി എത്തുന്നത്.

ഇന്ത്യക്കാരനായ ബിസിനസ്സുകാരൻ അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

കൻസാസിൽ ഇന്ത്യാക്കാരനായ എഞ്ചിനീയർ വെടിയേറ്റ് മരിച്ചതിന് ശേഷം അടുത്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. സൗത്ത് കരോലിനയിലെ ലാൻ കാസ്റ്റർ കൗണ്ടിയിൽ ആണ് ഹർനീഷ് പട്ടേൽ (43) എന്ന ബിസിനസ്സുകാരൻ വെടിയേറ്റ് മരിച്ചത്. വീടിന്റെ മുൻ വശത്തുള്ള യാർഡിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഹർനീഷ്.

ഷോപ്പ് അടച്ച ശേഷം തന്റെ മിനിവാനിൽ വീട്ടിലേയ്ക്ക് പോയതായിരുന്നു അദ്ദേഹം. അവിടെ വച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കരുതുന്നു. ഷോപ്പിൽ നിന്നും ആറ് കിലോമീറ്റർ അകലെയാണ് വീട്. രാത്രി 11.33 നാണ് അയൽക്കാരിൽ നിന്നും പൊലീസിന് വിളി എത്തുന്നത്.

എന്നാൽ ഈ കൊലപാതകത്തിൽ വംശീയവിദ്വേഷം ഉണ്ടാകാനിടയില്ലെന്ന ഷെറിഫ് ബാരി ഫൈൽ പറഞ്ഞു. പട്ടേലിന്റെ കസ്റ്റമർമാരും അയൽക്കാരും ഒരേപോലെ ഞെട്ടിയിരിക്കുകയാണ്.

പണമില്ലെങ്കിലും, ഭക്ഷണം തരുന്ന ആളായിരുന്നു പട്ടേൽ എന്ന് സ്ഥിരം കസ്റ്റമർ ആയ ജോൺസ് പറഞ്ഞു. സുഹൃത്തുക്കൾക്കും അയൽക്കാർക്കും എപ്പോഴും സഹായവുമായി എത്തുന്ന ആളായിരുന്നു പട്ടേൽ.

കൻസാസ് സംഭവത്തിനു ശേഷം പുതിയ കൊലപാതകവാർത്തയും വന്നതോടെ ആശങ്കയിലാണ് അമേരിക്കയിലുള്ള ഇന്ത്യക്കാർ.

Read More >>