ബാലികാപീഡനം: ഇന്ത്യൻ കായികതാരം അമേരിക്കയിൽ അറസ്റ്റിൽ

ഹുസൈനിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചെന്നാണ് കുറ്റം. ബലപ്രയോഗം ഇന്നും ഇല്ലായിരുന്നെങ്കിലും ഇരുവരുടേയും പ്രായവിത്യാസം കണക്കിലെടുത്താണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

ബാലികാപീഡനം: ഇന്ത്യൻ കായികതാരം അമേരിക്കയിൽ അറസ്റ്റിൽ

പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യൻ കായികതാരം അമേരിക്കയിൽ അറസ്റ്റിലായി. സ്നോഷൂ റേസിംഗ് താരം തൻ‌ വീർ ഹുസ്സൈൻ ആണ് അറസ്റ്റിലായത്.

ന്യൂയോർക്കിലെ ചെറുഗ്രാമമായ സരനാക് ലേക്കിൽ വച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രായം 13 വയസ്സിൽ താഴെയാണെന്നും മാതാപിതാക്കളാണ് പരാതി നൽകിയതെന്നും സരനാക് ലേക്ക് വില്ലേജ് പൊലീസിലെ കേസി റിയർഡൻ അറിയിച്ചു.

ഹുസൈനിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചെന്നാണ് കുറ്റം. ബലപ്രയോഗം ഇന്നും ഇല്ലായിരുന്നെങ്കിലും ഇരുവരുടേയും പ്രായവിത്യാസം കണക്കിലെടുത്താണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനും കുട്ടിയുടെ ഭാവിജീവിതത്തിനെ അപകടപ്പെടുത്തിയതിനുമാണ് ന്യൂ യോർക്കിലെ നിയമം അനുസരിച്ച് ഹുസൈനിനെ കുറ്റക്കാരനാക്കിയിട്ടുള്ളതെന്ന് വക്കീലായ ബ്രയൻ ബാരറ്റ് പറഞ്ഞു.

24 കാരനായ ഹുസൈൻ കാശ്മീർ സ്വദേശിയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം പിന്റെ മുസ്ലീം വിരുദ്ധ വിസാനിയമം കാരണം ഹുസൈനിന് വിസ നിഷേധിക്കപ്പെട്ടിരുന്നു. യു എസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയാണ് ഹുസൈനിന് വിസ ലഭിച്ചത്.

Read More >>