കൊഹ്‌ലി പ്രവചനാതീതനായ മികച്ച കളിക്കാരന്‍: മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കൊഹ്‌ലി മോശം പ്രകടനമാണ് കാഴ്ചവച്ചത്.

കൊഹ്‌ലി പ്രവചനാതീതനായ മികച്ച കളിക്കാരന്‍: മിച്ചല്‍ സ്റ്റാര്‍ക്ക്

കൊഹ്‌ലി മികച്ച കളിക്കാരനാണെന്നും ഏതു സമയവും ശക്തമായി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും ഈ തിരിച്ചുവരവിനെ നേരിടാന്‍ ഓസ്‍ട്രേലിയന്‍ ടീം ജാഗരൂകരാണെന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സ്റ്റാര്‍ക്ക്.

പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും കൊഹ്‌ലിക്ക് തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായ കൊഹ്‌ലി രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സ് മാത്രമാണ് നേടിയത്. എങ്കിലും അപകടകാരികളായ കളിക്കാരുടെ കൂട്ടത്തിലാണ് കൊഹ്‌ലി കണക്കാക്കുന്നതെന്ന് സ്റ്റാര്‍ക്ക് പറയുന്നു.

കൊഹ്‌ലി ക്ലാസ് കളിക്കാരനാണ്. അത് എല്ലാവര്‍ക്കും അറിയാം. കൂടുതല്‍ കരുത്തോടെ വലിയ സ്കോറുമായി അദ്ദേഹം തിരിച്ചെത്തുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും വിരാടിന്റെ വിക്കറ്റ് നിര്‍ണായകമാണ്. ഇനി ആറ് ഇന്നിംഗ്സുകളില്‍ കൂടി കൊഹ്‌ലിയെ കുറഞ്ഞ സ്കോറില്‍ പുറത്താക്കണം. എങ്കിലേ പരമ്പര നേടാനാകു എന്നും സ്റ്റാര്‍ക്ക് വിലയിരുത്തുന്നു..

മാര്‍ച്ച് നാലിന് ബംഗളുരുവിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.