ഏഷ്യാ പസഫിക് രാജ്യങ്ങളിൽ കൈക്കൂലിയിൽ ഒന്നാമത് ഇന്ത്യ: ട്രാൻസ്പരൻസി ഇന്റർനാഷണൽ സർവ്വേ

സർക്കാർ സേവനങ്ങൾക്കായി സമീപിക്കുന്ന പത്തിൽ ഏഴ് ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കുന്നുണ്ടെന്നാണ് ഫലം വന്നിരിക്കുന്നത്. ജപ്പാൻ ആണ് ഏറ്റവും കുറവ് കൈക്കൂലി സമ്പ്രദായം ഉള്ള രാജ്യം.

ഏഷ്യാ പസഫിക് രാജ്യങ്ങളിൽ കൈക്കൂലിയിൽ ഒന്നാമത് ഇന്ത്യ: ട്രാൻസ്പരൻസി ഇന്റർനാഷണൽ സർവ്വേ

ഏഷ്യാ പസഫിക് രാജ്യങ്ങളിൽ കൈക്കൂലിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ട്രാൻസ്പരൻസി ഇന്റർനാഷണൽ എന്ന സംഘടന നടത്തിയ സർവ്വേയിലാണ് ഇന്ത്യ നേട്ടം കൊയ്തത്. 16 ഏഷ്യൻ പസഫിക് രാജ്യങ്ങളെയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരുന്നത്.

സർക്കാർ സേവനങ്ങൾക്കായി സമീപിക്കുന്ന പത്തിൽ ഏഴ് ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കുന്നുണ്ടെന്നാണ് ഫലം വന്നിരിക്കുന്നത്. ജപ്പാൻ ആണ് ഏറ്റവും കുറവ് കൈക്കൂലി സമ്പ്രദായം ഉള്ള രാജ്യം.

ഇതിലെ തമാശ എന്താണെന്നാൽ, ഇന്ത്യയിൽ അന്വേഷിച്ചപ്പോൾ പ്രതികരിച്ചവരിൽ പകുതിയിൽ കൂടുതൽ ആളുകളും സർക്കാരിന്റെ  കൈക്കൂലിക്കെതിരായുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നു എന്നാണ്. കഴിഞ്ഞ ഒരു വർഷത്തിൽ കൈക്കൂലി വാങ്ങൽ കൂടിയിട്ടുണ്ടെന്ന് 40% പേർ പറയുന്നു. പ്രതികരിച്ചവരിൽ 63% ശതമാനം പേർ പറയുന്നത് അവർക്ക് ഒറ്റയ്ക്ക് കൈക്കൂലിയെ ചെറുക്കാൻ കഴിയുമെന്നാണ്.

സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, പൊലീസ്, കോടതി, പൊതുകാര്യങ്ങൾക്കുള്ള സേവനങ്ങൾ തുടങ്ങിയ വകുപ്പുകളെ കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തിയത്.

16 രാജ്യങ്ങളിൽ നിന്നുള്ള 90 കോടി ആളുകളാണ് സർവ്വേയിൽ പങ്കെടുത്തത്. ഇന്ത്യ കഴിഞ്ഞാൽ വിയറ്റ്നാം ആണ് കൈക്കൂലിയിൽ മുൻ നിരയിലുള്ളത്.