ഇന്ത്യക്ക് ചുവടുകള്‍ പിഴയ്ക്കുന്നു

ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയില്‍ ക്രീസ് വിട്ട ഓസീസിനിപ്പോള്‍ 48 റണ്‍സിന്റെ നിര്‍ണായക ലീഡുണ്ട്.

ഇന്ത്യക്ക് ചുവടുകള്‍ പിഴയ്ക്കുന്നു

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് നിര്‍ണായകമായ ഒന്നാമിന്നിംഗ്സ് ലീഡ്.

ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയില്‍ ക്രീസ് വിട്ട ഓസീസിനിപ്പോള്‍ 48 റണ്‍സിന്റെ നിര്‍ണായക ലീഡുണ്ട്. നാലു വിക്കറ്റ് കൂടി ശേഷിക്കെ 100 റണ്‍സിന് മുകളില്‍ ലീഡ് നേടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാവും മൂന്നാം ദിനം ഓസീസിന്റെ ശ്രമം. 25 റണ്‍സുമായി മാത്യു വെയ്ഡും 14 റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 71.2 ഓവറിലാണ് ഓള്‍ഔട്ടായിരുന്നത്.