ശിവജിത്തിന്റെ വീരസ്യം കാണുക; വീരത്തിലെ ആരോമല്‍ ചേകവര്‍ പേരിലെ ജാതിവാല്‍ വെട്ടിയെറിഞ്ഞു

ജാതിവാല്‍ ഉപേക്ഷിച്ച കൈതപ്രത്തിന്റേയും നടന്‍ അനൂപ് ചന്ദ്രന്റേയും പ്രസംഗം കേട്ട് യുവനടന്‍ ശരത് പ്രഖ്യാപിച്ചു- പേരിലെ ജാതിവാല്‍ ഉപേക്ഷിക്കുകയാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ എഴുത്തകം പരിപാടിയിലായിരുന്നു മാതൃകാപരമായ പ്രഖ്യാപനം.

ശിവജിത്തിന്റെ വീരസ്യം കാണുക; വീരത്തിലെ ആരോമല്‍ ചേകവര്‍ പേരിലെ ജാതിവാല്‍ വെട്ടിയെറിഞ്ഞു

ശ്രീജിത്ത് കെ.ജി

വീരം സിനിമയില്‍ ആരോമലെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശിവജിത്ത് നമ്പ്യാര്‍ ജാതിവാലുപേക്ഷിച്ച് വെറും ശിവജിത്തായി. ആലപ്പുഴ ബീച്ചില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച എഴുത്തകം സ്വാതന്ത്യത്തിന്റെ തുരുത്തെന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ വിലക്കുകള്‍ക്കെതിരെ സാംസ്‌ക്കാരിക പ്രതിരോധം എന്ന വിഷയത്തില്‍ ശിവജിത്ത് താന്‍ ജാതിവാല്‍ ഉപേക്ഷിക്കുകയാണെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചത്. ശിവജിത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ജാതിവാലുപേക്ഷിച്ച ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്റെ സാന്നിധ്യത്തിലായിരുന്നു ശിവജിത്തിന്റെ പ്രഖ്യാപനമെന്നത് അവസരോചിതമായി.


ഉദ്ഘാടകനായിരുന്ന മന്ത്രി ജി സുധാകരനും ജാതിക്കെതിരെ ആഞ്ഞടിച്ചു.

'ചടങ്ങില്‍ പങ്കെടുത്ത കൈതപ്രം താന്‍ ജാതിവാല് ഉപേക്ഷിച്ചത് ഇന്ത്യയിലെ ദളിതര്‍ക്കെതിരെയും പാവപ്പെട്ടവര്‍ക്കെതിരെയും നടക്കുന്ന അതിക്രങ്ങളില്‍ പ്രതിസ്ഥനത്ത് നില്‍ക്കുന്നത് സവര്‍ണ്ണ വിഭാഗം ആയതുകൊണ്ടാണെന്നു പറഞ്ഞു. അത്തരത്തില്‍ എനിക്ക് ആ ജാതിവാല് വേണ്ടാ എന്ന് തീരുമാനിച്ചത്. ജാതിയതെക്കെതിരെയുള്ള പോരാട്ടമാണെന്നദ്ദേഹം പറഞ്ഞത് '

[caption id="attachment_85280" align="aligncenter" width="600"] എഴുത്തകം പരിപാടിയില്‍ ജാതിവാല്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്ന ശിവജിത്[/caption]

അതിനു ശേഷം സംസാരിച്ച നടന്‍ അനൂപ് ചന്ദ്രന്‍ ജാതിവാലിടുന്നവരുടെ ഇരട്ടത്താപ്പിനെ പരിഹസിച്ചുകൊണ്ടാണ് സംസാരിച്ചത്. നമുക്ക് ജാതിയില്ല എന്നു ജാതിവാലിട്ടു കൊണ്ട് പ്രഖ്യാപിക്കാനാവില്ലെന്നും ജാതി ഇല്ലാതായ സമൂഹത്തിനു മാത്രമേ അതു പറയാനാകൂ എന്നു അനൂപും പറഞ്ഞു. ജാതിയമായ ചിഹ്നങ്ങള്‍ പേറിക്കൊണ്ട് ജാതിയതക്കെതിരെ നിലപാട് പറയുന്നവരോട് പരമപുശ്ചമാണ് എന്നും പറഞ്ഞു.

തൊട്ടുപിന്നാലെ പ്രസംഗിക്കാന്‍ എഴുന്നേറ്റ ശിവജിത്ത് സത്യസന്ധമായാണ് സംസാരിച്ചത്. ജാതിയുടെ സൂഷ്മതയെ തിരിച്ചറിഞ്ഞുള്ള സംസാരം. അപ്രതീക്ഷിതമായി ആ വേദിയില്‍ താനിനി ജാതിവാല്‍ ഉപയോഗിക്കില്ല എന്ന് ശിവജിത് പ്രഖ്യാപിക്കുകയായിരുന്നു.

ഒരു കലാകാരനെന്ന നിലയില്‍ ജാതിമത ചിഹ്നങ്ങളില്ലാതെതന്നെ അറിയപ്പെടണമെന്ന തോന്നലാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്ന് ശിവജിത്ത് പറഞ്ഞു. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ല. എല്ലാത്തിനേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നവനാണ് കലാകാരന്‍. അതുകൊണ്ടുതന്നെ കലാകാരന് ജാതിവാലിന്റെ ആവശ്യമില്ല. എനിക്ക് പ്രസംഗിച്ച് പരിചയമില്ല എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേട്ടതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ചിന്തയുണ്ടായിരുന്നു അത് ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇനിമുതല്‍ ഞാന്‍ ശിവജിത്ത് ആയിരിക്കും എന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചത്- ശിവജിത് പറയുന്നു.

കൈതപ്രം ജാതിവാലുപേക്ഷിച്ച തീരുമാനമാണ് തനിക്ക് പ്രചോദനമായത്. മനസ്സില്‍ നിന്ന് ജാതിവാലുപേക്ഷിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അതിന് പറ്റിയ അവസരം ലഭിച്ചിരുന്നില്ല. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ എഴുത്തകം പരിപാടി അതിനു ല്‍ പങ്കെടുക്കവേ കൈതപ്രത്തിന്റെ പ്രഭാഷണമാണ് ആ വേദിയില്‍ തന്നെ പ്രസ്തുത പ്രഖ്യാപനത്തിന് കാരണമായത്. പരിപാടിക്കുശേഷം അച്ഛന്‍ പദ്മനാഭനെ ഈ വിവരം അറിയിച്ചപ്പോള്‍ ജിവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അതെന്ന അച്ഛന്റെ മറുപടിയാണ് കൂടുതല്‍ കരുത്തു പകര്‍ന്നു.

ഫെയ്സ് ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശിവജിത്ത് നമ്പ്യാര്‍ ശിവജിത്ത് പദ്മനാഭനായി മാറിക്കഴിഞ്ഞു. വീരത്തിലെ ആരോമലിനെ പ്രേക്ഷകര്‍ സ്വീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിവജിത്ത്.

ജയരാജിന്റെ വീരം എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ശിവജിത്ത് 1998ലും 99ലും സംസ്ഥാന സ്‌കൂള്‍ കലാപ്രതിഭയായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, മോഹിനായാട്ടം, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം ശിവജിത്തിനായിരുന്നു. നൃത്ത രംഗത്ത് പ്രതിഭ തെളിയിച്ചിട്ടുള്ള അദ്ദേഹം ബാംഗ്ളൂരില്‍ അനിമേഷന്‍ പഠനത്തിനിടയില്‍ തിയേറ്റര്‍ രംഗത്തും സജീവമായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായി ശിവജിത്ത് ഇപ്പോള്‍ കോട്ടയത്താണ് താമസം.

ശിവജിത് ജാതിവാലുപേക്ഷിച്ചത് എഴുത്തകം പരിപാടിയുടെ ആശയത്തെ ജ്വലിപ്പിച്ചുവെന്നും ജാതിക്കെതിരെ പോരാടുന്ന യുവാക്കള്‍ക്ക് ആവേശകരമാണ് തീരുമാനമെന്നും യുവജനക്ഷേമ ബോര്‍ഡ് അംഗവും എഴുത്തകം പരിപാടിയുടെ മുഖ്യസംഘാടകനുമായ മനു സി പുളിക്കന്‍ പറഞ്ഞു.

Read More >>