എച്ച്-1 ബി വിസ നിയന്ത്രണം; ഇന്ത്യയിലെ ഐറ്റി കമ്പനികൾ പ്രതിസന്ധിയിൽ

വിലക്ക് താൽക്കാലികമാണെങ്കിലും യു എസ് ഭാവിയിൽ കടുത്ത ഇമിഗ്രേഷൻ നയങ്ങളിലേയ്ക്ക് പോകുന്നതിന്റെ സൂചനയാണിതെന്ന് എച്ച് എഫ് എസ് റിസർച്ച് ഇന്ത്യയുടെ പരീഖ് ജയിൻ പറയുന്നു.

എച്ച്-1 ബി വിസ നിയന്ത്രണം; ഇന്ത്യയിലെ ഐറ്റി കമ്പനികൾ പ്രതിസന്ധിയിൽ

ഫാസ്റ്റ് ട്രാക്ക് രീതിയിലുള്ള എച്ച്-1 ബി വിസകൾ ആറ് മാസത്തേയ്ക്ക് അമേരിക്ക നിരോധിച്ചത് ഇന്ത്യയിലെ ഐറ്റി കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യൻ സോഫ്റ്റ് വേർ നിർമ്മാതാക്കളായ ടിസിഎസ്, ഇൻഫോസിസ് മുതൽ അന്താരാഷ്ട്ര ഭീമന്മാരായ ഐബിഎം, ഗൂഗിൾ തുടങ്ങിയ കമ്പനികളും കുഴപ്പത്തിലാകുന്നു. അമേരിക്കയിൽ ജോലി ചെയ്യാൻ തങ്ങളുടെ എഞ്ചിനീയർമാരെ അയക്കാനുള്ള വഴിയാണ് അവർക്ക് അടഞ്ഞത്.

വിലക്ക് താൽക്കാലികമാണെങ്കിലും യു എസ് ഭാവിയിൽ കടുത്ത ഇമിഗ്രേഷൻ നയങ്ങളിലേയ്ക്ക് പോകുന്നതിന്റെ സൂചനയാണിതെന്ന് എച്ച് എഫ് എസ് റിസർച്ച് ഇന്ത്യയുടെ പരീഖ് ജയിൻ പറയുന്നു.

കമ്പനികൾക്ക് ഏപ്രിൽ 3 മുതൽ തങ്ങളുടെ തൊഴിലാളികളെ അമേരിക്കയിലേയ്ക്ക് അയക്കാൻ സാധിക്കാത്തതിനാൽ ഐറ്റി മേഖലയിൽ വൻ നഷ്ടം ആണ് ഉണ്ടാകാൻ പോകുന്നത്. ഇനി മുതൽ മൂന്ന് മാസം മുൻപ് തന്നെ തൊഴിലാളികളെ അമേരിക്കയിലേയ്ക്ക് അയക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കണം എന്ന അവസ്ഥയുമുണ്ട്.