എബിവിപിയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ നിന്ന് ഗുര്‍മേഹര്‍ കൗര്‍ പിന്‍മാറി

പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഇനി തന്നെ ഒറ്റയ്‌ക്ക് വിടണമെന്നും ഗുര്‍മേഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധൈര്യത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് താനത് ആവശ്യത്തിലിധം കാണിച്ച് കൊടുത്തു. ദില്ലിയില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്നും കൌര്‍ കുറിച്ചു.

എബിവിപിയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ നിന്ന് ഗുര്‍മേഹര്‍ കൗര്‍ പിന്‍മാറി

എബിവിപിയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ നിന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മേഹര്‍ കൗര്‍ പിന്‍മാറി.

രാംജാസ് കോളേജില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഒമര്‍ ഖാലിദിനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന എബിവിപിക്കെതിരെയാണ് ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനിയും കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളുമായ ഗുര്‍മേഹര്‍ കൗര്‍ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചത്.


എബിവിപിയെ ഭയമില്ലെന്നും ഒറ്റയ്ക്കല്ലെന്നുമെഴുതിയ പ്ലക്കാര്‍ഡ് പിടിച്ചു നില്‍ക്കുന്ന ഗുര്‍മേഹര്‍ കൗറിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

തുടര്‍ന്ന്, തന്നെ ബലാത്സംഗം ചെയ്യുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി കൌര്‍ അറിയിച്ചതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഈ പിന്മാറ്റം.

പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഇനി തന്നെ ഒറ്റയ്‌ക്ക് വിടണമെന്നും ഗുര്‍മേഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധൈര്യത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് താനത് ആവശ്യത്തിലിധം കാണിച്ച് കൊടുത്തു. ദില്ലിയില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്നും കൌര്‍ കുറിച്ചു. എബിവിപിക്കെതിരായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയും ഇവര്‍ നേര്‍ന്നു.

അതിനിടെ, ഗുര്‍മേഹര്‍ കൗറിനെ ഭീഷണിപ്പെടുത്തിയ നാലുപേര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലി വനിത കമ്മീഷന്റെ നിര്‍ദ്ദേശാനുസരമാണ് കേസെടുത്തിട്ടുള്ളത്.