സംസ്ഥാനത്ത് കൃത്രിമ മഴയ്ക്കു സാധ്യത തേടുന്നു; വരള്‍ച്ച സ്ഥിതി അറിയിക്കാന്‍ പ്രധാനമന്ത്രി സമയം അനുവദിച്ചില്ല: പിണറായി

വരള്‍ച്ച തടയാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യും. എത്ര പണം ചിലവിട്ടായാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലൗഡ് സീഡിങ് വഴിയാണു കൃത്രിമ മഴക്ക് സാധ്യത തേടുന്നത്. നേരത്തെ യുഎഇയില്‍ അടക്കം നല്ല മഴ ലഭിച്ചത് ക്ലൗഡ് സീഡിങ് വഴിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ മാര്‍ഗമാണ് സംസ്ഥാന സര്‍ക്കാരും പരിശോധിക്കുന്നത്- മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൃത്രിമ മഴയ്ക്കു സാധ്യത തേടുന്നു; വരള്‍ച്ച സ്ഥിതി അറിയിക്കാന്‍ പ്രധാനമന്ത്രി സമയം അനുവദിച്ചില്ല: പിണറായി

സംസ്ഥാനത്ത് കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. വരള്‍ച്ച സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാനത്ത് കൃത്രിമ മഴക്ക് സാധ്യത തേടുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനം നേരിടുന്ന വരള്‍ച്ച സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണന്നൊവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വരള്‍ച്ച തടയാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യും. എത്ര പണം ചിലവിട്ടായാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലൗഡ് സീഡിങ് വഴിയാണു കൃത്രിമ മഴക്ക് സാധ്യത തേടുന്നത്. നേരത്തെ യുഎഇയില്‍ അടക്കം നല്ല മഴ ലഭിച്ചത് ക്ലൗഡ് സീഡിങ് വഴിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ മാര്‍ഗമാണ് സംസ്ഥാന സര്‍ക്കാരും പരിശോധിക്കുന്നത്- മുഖ്യമന്ത്രി അറിയിച്ചു.

വരള്‍ച്ചയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറയുന്ന രീതി ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ചാ സ്ഥിതി അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 20, 21 തീയ്യതികളിലാണ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചത്. സമയം ചോദിച്ചപ്പോള്‍ നിഷേധാത്മക സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More >>